മോദിക്ക് ഇന്ത്യയിലെ 80 ശതമാനം പേരുടെ പിന്തുണ, പത്തില്‍ ഏഴുപേരും ഇന്ത്യയുടെ സ്വാധീനശേഷി കൂടിയെന്ന് കരുതുന്നു
പ്യൂ റിസർച്ച് സെന്‍റര്‍ പഠന റിപ്പോര്‍ട്ടിലാണ് കണ്ടെത്തല്‍.ജി20 ഉച്ചകോടിക്കു മുന്നോടിയായിട്ടാണ് സർവ്വെ നടത്തിയത്

ദില്ലി: ലോക്സഭ തെരഞ്ഞെടുപ്പ് അടുത്ത് നില്‍ക്കെ ബിജെപിക്ക് ആത്മവിശ്വാസം നല്‍കുന്ന സര്‍വ്വേ റിപ്പോര്‍ട്ട് പുറത്ത്. നരേന്ദ്ര മോദിക്ക് ഇന്ത്യയിലെ 80 ശതമാനം പേരുടെ പിന്തുണയെന്ന് പ്യൂ റിസർച്ച് സെന്‍ററിന്‍റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയുടെ സ്വാധീനം ഉയരുന്നു എന്ന് പല രാജ്യങ്ങളും കരുതുന്നുവെന്നും സർവ്വെ റിപ്പോര്‍ട്ടില്‍ കണ്ടെത്തലുണ്ട്. ജി20 ഉച്ചകോടിക്കു മുന്നോടിയായിട്ടാണ് സർവ്വെ നടത്തിയത്. സര്‍വ്വേയില്‍ പങ്കെടുത്ത പത്തില്‍ ഏഴുപേരും ഇന്ത്യയുടെ സ്വാധീനശേഷി കൂടിയെന്ന് കരുതുന്നു.
സെപ്റ്റംബര്‍ 9,10 തീയതികളില്‍ ദില്ലിയില്‍ നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിക്ക് മുന്നോടിയായിട്ടാണ് സര്‍വ്വേ നടത്തിയത്. ഫെബ്രുവരി 20 മുതല്‍ മെയ് 22 വരെയാണ് സര്‍വ്വേ നടന്നത്. ആഗോളതലത്തില്‍ നടത്തിയ സര്‍വ്വേയില്‍ ശരാശിര 46 ശതമാനം പേര്‍ക്ക് ഇന്ത്യെക്കുറിച്ച് നല്ല അഭിപ്രായമാണ്. 34 ശതമാനം പേര്‍ക്ക് അങ്ങനെയല്ല.
ഇന്ത്യ @ 77: സമസ്ത മേഖലയിലും വികസനവും മാറ്റത്തിന്‍റെ അതിവേഗവും കണ്ട മാന്ത്രിക ദശകം; കുറിപ്പ്