ഇതോടെ കർണാടകയിലെ ആകെ കൊവിഡ് മരണങ്ങൾ 5483 ആയി. 

ബെംഗളൂരു/കർണാടക: കർണാടകത്തിൽ ഇന്ന് 8324 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.115 മരണങ്ങളാണ് ഇന്ന് മാത്രം റിപ്പോർട്ട് ചെയ്തത്. ഇന്ന് ആകെ റിപ്പോർട്ട് ചെയ്ത കൊവിഡ് കേസുകളിൽ 2993 കേസുകളും ബംഗളുരുവിൽ നിന്നാണ്. 25 മരണമാണ് തലസ്ഥാന നഗരത്തിൽ മാത്രം റിപ്പോർട്ട് ചെയ്തത്. 

Add Asianetnews as a Preferred SourcegooglePreferred

ഇതോടെ കർണാടകയിലെ ആകെ കൊവിഡ് മരണങ്ങൾ 5483 ആയി. ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,27,076 ആയി. 86,446 പേർ നിലവിൽ സംസ്ഥാനത്ത് കൊവിഡ് ബാധിതരായി ചികിത്സയിലുണ്ട്.

തമിഴ്നാട്ടിൽ 6352 പേർക്ക് കൂടി ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ തമിഴ്നാട്ടിലെ ആകെ കൊവിഡ് കേസുകൾ 4,15,590 ആയി. 87 കൊവിഡ് മരണങ്ങളാണ് ഇന്ന് റിപ്പോർട്ട് ചെയ്തത്. ഇതോടെ തമിഴ്നാട്ടിലെ ആകെ കൊവിഡ് മരണങ്ങൾ 7137 ആയി.