പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.
ദില്ലി: പാര്‍ലമെന്‍റില്‍ തന്നെ കാണാനെത്തിയ വളരെ വിശിഷ്ടനായ ഒരു അതിഥിയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്‍സ്റ്റാഗ്രാമിലാണ് പ്രധാനമന്ത്രി പിഞ്ചുകുഞ്ഞുമായി കളിക്കുന്നതും കൊഞ്ചിക്കുന്നതുമായുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. കുഞ്ഞ് മടിയില്‍ കിടന്ന് മോദിയെ നോക്കുന്നതും മടിയിലിരുന്ന് ചിരിച്ചുകൊണ്ട് കളിക്കുന്നതുമായ രസകരമായ രണ്ട് ചിത്രങ്ങളാണ് അദ്ദേഹം പങ്കുവച്ചിരിക്കുന്നത്. എന്നാല്‍ ഈ കുഞ്ഞ് ആരാണെന്നോ എങ്ങനെ പാര്‍ലമെന്‍റില്‍ എത്തിയെന്നോ സംബന്ധിച്ച് വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
