മും​ബൈ: റെയില്‍വേ സുരക്ഷയ്ക്കായി സ്ഥാപിച്ച സിസിടിവി ഒഴിവാക്കിയത് വ​ൻ ട്രെ​യി​ൻ ദു​ര​ന്തം. മും​ബൈ-​പൂ​ന റെ​യി​ൽ​പാ​ത​യി​ലെ ഘാ​ട്ട് സെ​ക്ഷ​നിലാണ് വന്‍ദുരന്തം ഒഴിവായത്. റെ​യി​ൽ പാ​ള​ങ്ങ​ൾ നി​രീ​ക്ഷി​ക്കു​ന്ന​തി​നു വേ​ണ്ടി സ്ഥാ​പി​ച്ച സി​സി​ടി​വി​ വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ടേ​കാ​ലോ​ടെ ലോ​ണാ​വാ​ല​യ്ക്കു സ​മീ​പം റെ​യി​ൽ ട്രാ​ക്കി​ലേ​ക്ക് വീണ വ​ലി​യ ക​ല്ല് കണ്ടത്. ഈ ​വ​ഴി​യി​ലൂ​ടെ​യാ​ണ് ര​ണ്ടു മ​ണി​ക്കൂ​റി​നു​ള്ളി​ൽ മും​ബൈ-​കോ​ലാ​പ്പു​ർ സ​ഹ്യാ​ദ്രി എ​ക്സ്പ്ര​സ് പോ​കേ​ണ്ടി​യി​രു​ന്ന​ത്. 

സി​സി​ടി​വി പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ ഒ​രു ജീ​വ​ന​ക്കാ​ര​ന്‍റെ ക​ണ്ണി​ൽ കൂ​റ്റ​ൻ ക​ല്ല് പെ​ടു​ക​യാ​യി​രു​ന്നെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഉ​ട​ൻ ത​ന്നെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​രി​ലേ​ക്കു വി​വ​രം കൈ​മാ​റി. ഈ ​റൂ​ട്ടി​ലൂ​ടെ​യു​ള്ള വൈ​ദ്യു​തി ബ​ന്ധ​വും വി​ശ്ചേ​ദി​ച്ചു. 

സ​ഹ്യാ​ദ്രി എ​ക്സ്പ്ര​സ് പു​റ​പ്പെ​ട്ടി​രു​ന്നെ​ങ്കി​ലും താ​ക്കു​ർ​വാ​ഡി സ്റ്റേ​ഷ​നി​ലേ​ക്കു തി​രി​ച്ചു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​ഞ്ഞു. പി​ന്നീ​ട് ര​ണ്ടു മ​ണി​ക്കൂ​റി​നു​ശേ​ഷ​മാ​ണ് പാ​റ നീ​ക്കി ട്രെ​യി​ൻ ഗ​താ​ഗ​തം പു​ന​സ്ഥാ​പി​ക്കാ​ൻ ക​ഴി​ഞ്ഞ​ത്. ട്രെ​യി​നി​ന്‍റെ സു​ര​ക്ഷ​യ്ക്കു ഭീ​ഷ​ണി​യാ​കു​ന്ന വ​ലി​പ്പ​ത്തി​ലു​ള്ള ക​ല്ലാ​ണു ട്രാ​ക്കി​ലേ​ക്കു വീ​ണ​തെ​ന്നു സെ​ൻ​ട്ര​ൽ റെ​യി​ൽ​വേ വ​ക്താ​വ് സു​നി​ൽ ഉ​ദാ​സി പ​റ​ഞ്ഞു.