വിവിധ സർക്കാർ ഓഫീസുകളുള്ള സത്പുര ഭവനിലാണ് തീപിടുത്തം ഉണ്ടായത്.
ഭോപ്പാൽ: മധ്യപ്രദേശിലെ സത്പുര ഭവനിൽ വൻ തീപിടുത്തം. വിവിധ സർക്കാർ ഓഫീസുകളുള്ള സത്പുര ഭവനിലാണ് തീപിടുത്തം ഉണ്ടായത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമായിട്ടുണ്ടെന്ന് ഭോപ്പാൽ ജില്ലാ കളക്ടർ ആശിഷ് സിങ് അറിയിച്ചു. സിഐഎസ്എഫും സൈന്യവും തീ അണയ്ക്കാൻ സഹായിച്ചുവെന്നും കളക്ടർ വ്യക്തമാക്കി. തീ പിടുത്തത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു. മധ്യപ്രദേശിൽ ഭരണമാറ്റത്തിന്റെ സൂചന എന്നും കത്തുന്നത് അഴിമതിയുടെ ഫയലുകൾ ആണെന്നും കോൺഗ്രസ് ആരോപിച്ചു.
'ആദ്യം തമിഴരെ അംഗീകരിക്കൂ, എന്നിട്ട് മതി തമിഴനെ പ്രധാനമന്ത്രിയാക്കൽ'; അമിത് ഷാക്കെതിരെ കനിമൊഴി
ദില്ലിയുടെ മുഖച്ഛായ മാറ്റാൻ മുകേഷ് അംബാനി; ദില്ലി എൻസിആറിന് സമീപം ലോകോത്തര നഗരം ഒരുങ്ങുന്നു

