Asianet News MalayalamAsianet News Malayalam

പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് മുസ്ലീം യുവാവിന് നേരെ വെടിയുതിര്‍ത്തു; അക്രമിയെ തടയാതെ ദൃക്സാക്ഷികള്‍

''മദ്യലഹിരിയിലായിരുന്ന അക്രമി തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞുടന്‍ ഇയാള്‍ തന്നോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു''.

A Muslim Hawker shot at in Begusarai  Bihar
Author
Bihar, First Published May 27, 2019, 12:25 AM IST

പട്ന: ബിഹാറിലെ ബെഗുസാരായിയില്‍ മുസ്ലീം യുവാവിനോട് പാകിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ച് അക്രമി വെടിയുതിര്‍ത്തു. മുഹമ്മദ് ഖാസിം എന്ന തൊഴിലാളിക്ക് നേരെയാണ് ആക്രമണം നടന്നത്. പാകിസ്ഥാനിലേക്ക് പോകൂവെന്ന് ആക്രോശിച്ച് തോക്കുമായെത്തിയ യുവാവ് ഇയാളെ വെടിവെക്കുകകയായിരുന്നു. വെടിയേറ്റ യുവാവിനെ  ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തനിക്ക് വെടിയേറ്റത് കണ്ട ആളുകള്‍ നോക്കി നില്‍ക്കുകയാണ് ചെയ്തതെന്നും സഹായത്തിനെത്തിയില്ലെന്നും അക്രമിയെ തള്ളിയിട്ട് ഓടിരക്ഷപ്പെടുകയുമായിരുന്നുവെന്നും ഇയാള്‍ പറഞ്ഞു. 

മുഹമ്മദ് ആസിഫ് ഖാന്‍ എന്നയാള്‍ ട്വിറ്ററിലൂടെ വീഡിയോ പുറത്തുവിട്ടതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. സിപിഐ നേതാവ് കനയ്യകുമാറും സംഭവം ട്വിറ്ററില്‍ പങ്കുവച്ചു. സംഭവത്തെക്കുറിച്ച് വെടിയേറ്റ മുഹമ്മദ് ഖാസിം പറയുന്നത് ഇങ്ങനെയാണ്- മദ്യലഹിരിയിലായിരുന്ന അക്രമി തന്നോട് പേര് ചോദിച്ചു. പേര് പറഞ്ഞുടന്‍ ഇയാള്‍ തന്നോട് പാക്കിസ്ഥാനിലേക്ക് പോകാന്‍ ആക്രോശിച്ചു. പിന്നീട് തോക്കെടുത്ത് വെടിയുതിര്‍ത്തു. പിന്നിലാണ് വെടിയേറ്റത്. സമീപത്തുണ്ടായിരുന്നവര്‍ സഹായത്തിനെത്താതെ തോക്ക് കണ്ട് ഭയന്ന് മാറി നില്‍ക്കുകയായിരുന്നുവെന്ന് നുഹമ്മദ് ഖാസിം പറഞ്ഞു. 

രക്ഷപ്പെടാന്‍ വേറെ മാര്‍ഗമില്ലാതെ വന്നതോടെ അക്രമിയെ തള്ളിയിട്ട ശേഷം ഓടി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവാവ് പറയുന്നു. പഞ്ചായത്ത് അധികൃതരോട് പരാതിപ്പെട്ടെങ്കിലും ആരും തന്‍റെ സഹായത്തിനെത്തിയില്ലെന്നും മുഹമ്മദ് ഖാസിം പറഞ്ഞു. ബിജെപി അധികാരത്തിലേറിയതിന് ശേഷം മധ്യപ്രദേശിലും ഗുരുഗ്രാമിലും മുസ്ലിംങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായത് വ്യാപക വിമര്‍ശനത്തിനിടയാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഹാറിലും സമാനമായ സംഭവം നടന്നത്.

Follow Us:
Download App:
  • android
  • ios