ബെംഗളൂരു: കാലാവധി കഴിഞ്ഞ പാസ്പോർട്ടും വിസയുമായി നഗരത്തിൽ കഴിഞ്ഞിരുന്ന സുഡാൻ സ്വദേശിയെ ബെംഗളൂരു പോലീസ് അറസ്റ്റ് ചെയ്തു. യെലഹങ്ക ന്യൂ ടൗണിൽ താമസിച്ചിരുന്ന മൊഹമ്മദ് ഒമർ അൽതായ്ബ് (30) ആണ് അറസ്റ്റിലായത്. വിദേശ നിയമ പ്രകാരം ഇയാൾക്കെതിരെ കേസെടുത്തു.

പാസ്പോർട്ടും വിസയും കാണിക്കാൻ ആവശ്യപ്പെട്ടപ്പോൾ അതിന്റെ ഒറിജിനൽ കളഞ്ഞുപോയി എന്നാണ് മൊഹമ്മദ് ആദ്യം പറഞ്ഞത്. പിന്നീട് നടത്തിയ അന്വേഷണത്തിൽ ഇയാളുടെ വിദ്യാർത്ഥി വിസയുടെ കാലാവധി 2016 ൽ ജൂലൈയിലും പാസ്പോർട്ട് കാലാവധി 2019 മാർച്ചിലും അവസാനിച്ചെന്ന് കണ്ടെത്തിയതായി പോലീസ് പറഞ്ഞു.