പരിശോധന നിരക്ക് ഉയര്‍ത്താനും, ആശുപത്രികളില്‍ കൂടുതല്‍ സംവിധാനമൊരുക്കാനും, രോഗ നിയന്ത്രണത്തില്‍ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം കൂട്ടാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

ദില്ലി: കൊവിഡ് വ്യാപനം രൂക്ഷമായ മൂന്ന് സംസ്ഥാനങ്ങളിലേക്ക് കേന്ദ്രസംഘത്തെ അയക്കാന്‍ പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനം. മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഘട്ട് സംസ്ഥാനങ്ങളിലെ സ്ഥിതിഗതികള്‍ വിലയിരുത്താനാണ് വിദഗ്ധ സംഘത്തെ അയക്കുന്നത്. 

പരിശോധന നിരക്ക് ഉയര്‍ത്താനും, ആശുപത്രികളില്‍ കൂടുതല്‍ സംവിധാനമൊരുക്കാനും, രോഗ നിയന്ത്രണത്തില്‍ കണ്ടെയിന്‍മെന്‍റ് സോണുകളുടെ എണ്ണം കൂട്ടാനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലയോഗം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 93,249 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു. 513 പേര്‍ മരിച്ചു. സർക്കാർ കണക്കനുസരിച്ച് ഇതുവരെ 1,64,623 പേരാണ് രാജ്യത്ത് കൊവിഡ്ബാധിച്ച് മരിച്ചത്. നിലവിൽ 6,91,597 പേർ വൈറസ് സ്ഥിരീകരിച്ച് ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ വെബ്സൈറ്റ് പറയുന്നു.