Asianet News MalayalamAsianet News Malayalam

മുസ്‍ലിം സഹോദരങ്ങൾക്ക് ഇഫ്ത്താർ വിരുന്നൊരുക്കി അയോധ്യയിലെ ക്ഷേത്രം

 റമദാൻ കാലത്ത് നോമ്പെടുക്കുന്ന മുസ്‍ലിം സഹോദരങ്ങൾക്ക് ഇഫ്ത്താർ ഒരുക്കി വ്യത്യസ്തമാകുകയാണ് സരയൂ കുഞ്ച്.

a temple in Ayodhya hosting   iftar
Author
Ayodhya, First Published May 20, 2019, 10:11 PM IST

അയോധ്യ: മതസൗഹാർദ്ദത്തിന്റെ ഉത്തമ ഉദാഹരണമാണ് അയോധ്യയിലെ 500 വർഷം വർഷം പഴക്കമുള്ള സരയൂ കുഞ്ച് ക്ഷേത്രം. റമദാൻ കാലത്ത് നോമ്പെടുക്കുന്ന മുസ്‍ലിം സഹോദരങ്ങൾക്ക് ഇഫ്ത്താർ ഒരുക്കി വ്യത്യസ്തമാകുകയാണ് സരയൂ കുഞ്ച്. അയോധ്യ – ബാബറി തര്‍ക്ക ഭൂമിക്ക് സമീപത്താണ് സരയൂ കുഞ്ച് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. 

അയോധ്യയിൽ സമാധാനവും ഐക്യവും പ്രചരിപ്പിക്കാനാണ് തങ്ങൾ ശ്രമിക്കുന്നത്. തികച്ചും രാഷ്ട്രീയ നിഷ്പക്ഷമായ പ്രവർത്തനമാണ് തങ്ങളുടേതെന്നും ക്ഷേത്രത്തിലെ പ്രധാന പൂജാരി മഹന്ത് ജു​ഗൾ കിഷോർ ശരൺ ശാസ്ത്രി പറഞ്ഞു. റമദാൻ മാസത്തിൽ മുസ്‍ലിം സഹോദരങ്ങൾക്ക് ഇഫ്ത്താർ വിരുന്നൊരുക്കുന്നത് ക്ഷേത്രത്തിൽ പാരമ്പര്യമായി നടന്നുപോരുന്നതാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ അയോധ്യയിലെ പ്രശസ്ത ക്ഷേത്രമായ ഹനുമാൻ​ഗാർഹിയിൽവച്ചായിരുന്നു ഇഫ്ത്താർ ഒരുക്കിയിരുന്നുത്.   

ഏറ്റവും പുതിയ തെരഞ്ഞെടുപ്പ് വാര്‍ത്തകള്‍, തല്‍സമയ വിവരങ്ങള്‍ എല്ലാം അറിയാന്‍ ക്ലിക്ക് ചെയ്യുക . കൂടുതല്‍ തെരഞ്ഞെടുപ്പ് അപ്ഡേഷനുകൾക്കായി ഏഷ്യാനെറ്റ് ന്യൂസ് ഫേസ്ബുക്ക് , ട്വിറ്റര്‍  , ഇന്‍സ്റ്റഗ്രാം , യൂട്യൂബ് അക്കൌണ്ടുകള്‍ ഫോളോ ചെയ്യൂ. സമഗ്രവും കൃത്യവുമായ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ക്കായി മെയ് 23ന്ഏഷ്യാനെറ്റ് ന്യൂസ് പ്ലാറ്റ്‍ഫോമുകൾ പിന്തുടരുക. 

 

Follow Us:
Download App:
  • android
  • ios