ഒരുദിവസം മുമ്പ് ഷോപ്പിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. 

ബാരാമുള്ള: കശ്‍മീരിലെ ബാരാമുള്ള ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചു.ഭികരർ മറഞ്ഞിരിക്കുന്നെന്ന വിവരത്തെത്തുടർന്ന് നടത്തിയ തിരച്ചിലിലാണ് ഭീകരനെ വധിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കൊല്ലപ്പെട്ടയാള്‍ ഏത് ഭീകര സംഘടനയില്‍ ഉള്ളയാളാണെന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരുദിവസം മുമ്പ് ഷോപ്പിയാനില്‍ സൈന്യം രണ്ട് ഭീകരരെ വധിച്ചിരുന്നു. അൻസർ ഗസ്വത്തുൾ എന്ന ഭീകര സംഘടനയിൽപ്പെട്ട സയർ അഹമ്മദ് ഭട്ട്, ഷക്കീർ അഹമ്മദ് വഗൈർ എന്നിവരാണ് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടത്.