ആക്രമണത്തിന് ഇരയായ ഇരുപതുകാരൻ യോഗേഷ് ഷിൻഡെയുടെ തലയോട്ടിയിൽ പൊട്ടലുണ്ട്

മുബൈ: മുംബൈയിൽ ജിമ്മിലെ ഫിറ്റ്നസ് പരിശീലനത്തിനിടെ യുവാവിന് നേരെ ജിം ട്രെയിനറുടെ ആക്രമണം. വ്യായാമം ചെയ്യുന്ന മരദണ്ഡ് കൊണ്ട് യുവാവിന്‍റെ തലയ്ക്കടിച്ചു. ആക്രമണത്തിന് ഇരയായ ഇരുപതുകാരൻ യോഗേഷ് ഷിൻഡെയുടെ തലയോട്ടിയിൽ പൊട്ടലുണ്ട്. ജിം ട്രെയിനർ ധരവി നകേലിനെ അറസ്റ്റുചെയ്തു. മുളുണ്ടിലെ ജിമ്മിൽ ബുധനാഴ്ചയാണ് സംഭവം ഉണ്ടായത്.

Scroll to load tweet…

മറ്റൊരാൾക്ക് ഒപ്പം പരീശീലനം നടത്തിയിരുന്ന യുവാവിന് അടുത്തേക്ക് അപ്രതീക്ഷിതമായി എത്തിയ ധരവി ഇയാളുടെ തലയ്ക്ക് അടിക്കുന്നത് സിസിടി ദൃശ്യങ്ങളിൽ കാണാം. നേരത്തെ ഇവർ തമ്മിൽ ജിമ്മിൽവെച്ച് അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നുവെന്നാണ് സൂചന. മരദണ്ഡ് കൊണ്ടുള്ള ഫിറ്റ്നസ് ഉപകരണം എടുത്തുയര്‍ത്തി യുവാവിന് ട്രെയിനര്‍ അടിച്ചതോടെ ജിമ്മിലുണ്ടായിരുന്ന പരിശീലനത്തിനെത്തിയവരും മറ്റു ട്രെയിനര്‍മാരും ഇയാളെ ത‍ടഞ്ഞുവെക്കുകയായിരുന്നു.

അർജുൻ എവിടെ? നദിയുടെ അടിത്തട്ടിൽ ലോറിയില്ലെന്ന് നേവി, മണ്ണിനടിയിൽ ഉണ്ടോയെന്നറിയാൻ മെറ്റൽ ഡിറ്റക്ടർ പരിശോധന

അർജുനായി കൈകോർത്ത് നാട്; രക്ഷാപ്രവർത്തനം വീണ്ടും ആരംഭിച്ചു, സാധ്യമായതെല്ലാം ചെയ്യുന്നുണ്ടെന്ന് ഗതാഗത മന്ത്രി

Arjun Missing | Asianet News Live | ഏഷ്യാനെറ്റ് ന്യൂസ് | Malayalam News Live | Kerala News