Asianet News MalayalamAsianet News Malayalam

ആം ആദ്മി പാർട്ടി എംഎൽഎ അനിൽ ബാജ്പേയ് ബിജെപിയിൽ ചേർന്നു.

നേരെത്തെ 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ​ഗോയൽ അവകാശപ്പെട്ടിരുന്നു. 

aam admi party mla Anil Kumar Bajpai joins bjp
Author
Delhi, First Published May 3, 2019, 3:37 PM IST

ദില്ലി: ആം ആദ്മി പാർട്ടി എംഎൽഎ അനിൽ ബാജ്പേയ് ബിജെപിയിൽ ചേർന്നു. ഈസ്റ്റ് ദില്ലിയിലെ ഗാന്ധി നഗർ നിയോജക മണ്ഡലത്തിലെ എംഎൽഎയാണ് അനിൽ ബാജ്പേയി. മെയ് 12 ന് ദില്ലിയിലെ 7 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നിർ‍ണായക തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ അനിൽ ബാജ്പേയ് ബിജെപിയിൽ ചേർന്നത് ആംആദ്മി പാർട്ടിക്ക് കനത്ത തിരിച്ചടിയാകും.

നേരെത്തെ 14 ആം ആദ്മി പാര്‍ട്ടി എംഎല്‍എമാര്‍ ബിജെപിയില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചെന്ന് കേന്ദ്രമന്ത്രി വിജയ് ​ഗോയൽ അവകാശപ്പെട്ടിരുന്നു. എന്നാൽ ആം ആദ്മി നേതാക്കളെ വിലയ്‌ക്കെടുക്കുക എന്നത് അത്ര എളുപ്പമല്ലെന്നായിരുന്നു കെജ്രിവാളിന്‍റെ മറുപടി. പശ്ചിമ ബംഗാളിലെ 40 തൃണമൂൽ എംഎൽഎമാർ ബിജെപി പാളയത്തിലെത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു

Follow Us:
Download App:
  • android
  • ios