Asianet News MalayalamAsianet News Malayalam

'ബിജെപിക്ക് എല്ലാക്കാലത്തും ജനങ്ങളെ വിഡ്ഢികളാക്കാനാകില്ല': എഎപി

കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് 5 വർഷത്തിനുള്ളിൽ ചെയ്യാൻ കഴിയാത്തത് 3 മാസത്തിനുള്ളിൽ മോദി സർക്കാർ ചെയ്തുവെന്നായിരുന്നു ജാവദേക്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

aap says bjp cant fool people all the time
Author
Delhi, First Published Dec 31, 2019, 8:53 AM IST

ദില്ലി: ബിജെപിക്ക് എല്ലാക്കാലത്തും രാജ്യത്തെ ജനങ്ങളെ വിഡ്ഢികളാക്കാനാകില്ലെന്ന് ആം ആദ്മി പാർട്ടി. ദില്ലിയിലെ അനധികൃത കോളനികൾ നിയമവിധേയമാക്കിയതിനെ പറ്റി ബിജെപി നേതാവ് പ്രകാശ് ജാവദേക്കറിന്റെ പരാമർശത്തിന് മറുപടിയായിട്ടാണ് എഎപി രം​ഗത്തെത്തിയത്. 

കെജ്രിവാളിന്റെ ആം ആദ്മി പാർട്ടിക്ക് 5 വർഷത്തിനുള്ളിൽ ചെയ്യാൻ കഴിയാത്തത് 3 മാസത്തിനുള്ളിൽ മോദി സർക്കാർ ചെയ്തുവെന്നായിരുന്നു ജാവദേക്കർ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്. “നിങ്ങൾക്ക് എല്ലാ ജനങ്ങളെയും എല്ലായ്പ്പോഴും കബളിപ്പിക്കാൻ കഴിയില്ല “ എന്നും എഎപിയെ പരാമർശിച്ച് ജാവദേക്കർ പറഞ്ഞിരുന്നു.

ദില്ലിയിലെ 1,731 അനധികൃത കോളനികളിലെ താമസക്കാർക്ക് ഉടമസ്ഥാവകാശം നൽകുന്നതിനുള്ള ബിൽ കഴിഞ്ഞ മാസം കേന്ദ്രം പാസാക്കിയിരുന്നു. അനധികൃത കോളനികളെ നിയമപരമാക്കുന്നതിനുള്ള പദ്ധതിയാണ് പിഎം-ഉദയ്(ആവാസ് അധികാര്‍ യോജന)എന്ന് ബിജെപി നിര്‍ലജ്ജം നുണ പറയുകയാണെന്നായിരുന്നു അരവിന്ദ് കെജ്രിവാള്‍ പറഞ്ഞിരുന്നത്. 

പിഎം ഉദയ് അനധികൃത കോളനികളെയോ അതിലെ കെട്ടിടങ്ങളെയോ നിയമപരമാക്കാനുള്ളതല്ലെന്ന് ദില്ലി ഡെവലപ്‌മെന്റ് അതോറിറ്റിയുടെ വെബ്‌സൈറ്റില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും കെജ്രിവാള്‍ പറഞ്ഞു. പിഎം-ഉദയ് വഴി അനധികൃത കോളനികള്‍ നിയമപരമാക്കാന്‍ കഴിയില്ലെന്ന് സത്യം പറഞ്ഞ കേന്ദ്ര നഗരവികസന മന്ത്രിക്കും കെജ്രിവാള്‍ നന്ദി പറഞ്ഞിരുന്നു. കേന്ദ്ര സര്‍ക്കാരും ദില്ലി സര്‍ക്കാരും തമ്മില്‍ അനധികൃത കോളനികളെ ചൊല്ലി കടുത്ത തര്‍ക്കം നടക്കുകയാണ്.
 

Follow Us:
Download App:
  • android
  • ios