സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.

ദില്ലി: ഹാഥ്രസിൽ അറസ്റ്റിലായ മലയാളി മാധ്യമ പ്രവര്‍ത്തകൻ സിദ്ദിഖ് കാപ്പനെ വിട്ടയക്കാൻ നടപടി വേണമെന്ന് അബ്ദുൾ വഹാബ് എം.പി രാജ്യസഭയിൽ ആവശ്യപ്പെട്ടു. സിദ്ദിഖ് കാപ്പന്‍റെ മോചനത്തിനായി കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരും സമരത്തിലാണ്. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചര്‍ച്ചയിലാണ് സിദ്ദിഖ് കാപ്പൻ വിഷയം അബ്ദുൾ വഹാബ് ഉന്നയിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

യുപി പൊലീസ് അറസ്റ്റുചെയ്ത സിദ്ദിഖ് കാപ്പൻ നാലുമാസത്തിലധികമായി മധുര ജയിലിൽ കഴിയുകയാണ്. സിദ്ദിഖ് കാപ്പന് നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് കേരള പത്രപ്രവര്‍ത്തക യൂണിയൻ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു.