ബിജെപിയുടെ വോട്ട് ഷെയര്‍ 8.2 ശതമാനം ഇടിയും. അതേ സമയം കോണ്‍ഗ്രസിന്റേത് 7.3 ശതമാനം ഉയരും. 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് ഭരിക്കുന്ന ബിജെപിക്ക് അടുത്ത തെരഞ്ഞെടുപ്പില്‍ ഭരണം നഷ്ടമായേക്കുമെന്ന് എബിപി ന്യൂസ്- സീ വോട്ടര്‍ സര്‍വ്വേ. ബിജെപി സര്‍ക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധ വികാരം നിലനില്‍ക്കുന്നത് കോണ്‍ഗ്രസിനെ ഭരണത്തിലേറ്റുമെന്ന് സര്‍വ്വേ പറയുന്നു. ഉത്തരാഖണ്ഡില്‍ അടുത്തവര്‍ഷമാണ് നിയമസഭ തെരഞ്ഞെടുപ്പ്.

Add Asianetnews as a Preferred SourcegooglePreferred

ബിജെപിയുടെ വോട്ട് ഷെയര്‍ 8.2 ശതമാനം ഇടിയും. അതേ സമയം കോണ്‍ഗ്രസിന്റേത് 7.3 ശതമാനം ഉയരും. നിലവില്‍ 57 സീറ്റുള്ള ബിജെപി 2 സീറ്റിലേക്ക് താഴും. കോണ്‍ഗ്രസ് 11ല്‍ നിന്നും 35 സീറ്റിലേക്ക് വര്‍ധിപ്പിക്കും. ആംആദ്മി പാര്‍ട്ടി അഞ്ച് സീറ്റ് വരെ നേടിയേക്കുമെന്നും സര്‍വ്വേ പറയുന്നു.

ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായിരുന്ന ത്രിവേന്ദ്ര സിംഗ് റാവത്ത് രാജിവെച്ചിരുന്നു. പാര്‍ട്ടിക്കുള്ളില്‍ നിലനിന്നിരുന്ന രാഷ്ട്രീയ പ്രതിസന്ധിയെ തുടര്‍ന്ന് കടുത്ത പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലാണ് രാജി. ഇതിന്‍റെ പാശ്ചത്തലത്തിലാണ് സര്‍വേ നടത്തിയത്.