ധോൽപൂർ ജില്ലയിലെ ബാരി നഗരത്തിലെ കരിം കോളനിയിലെ ഗുമാറ്റിൽ താമസിക്കുന്നവരാണ് അപകടത്തിൽ പെട്ടത്

ജയ്പൂർ: ധോൽപൂരിലെ ദേശീയപാതയിൽ ശനിയാഴ്ച രാത്രി ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ 12 പേര്‍ മരിച്ചു. മരിച്ചവരിൽ എട്ടുപേര്‍ കുട്ടികളാണ്. ധോൽപൂർ ജില്ലയിലെ ബാരി നഗരത്തിലെ കരിം കോളനിയിലെ ഗുമാറ്റിൽ താമസിക്കുന്നവരാണ് അപകടത്തിൽ പെട്ടത്. കുടുംബത്തിലെ 15 പേർ വിവാഹ ചടങ്ങിൽ പങ്കെടുത്ത് ശർമതുരയിൽ നിന്ന് മടങ്ങുമ്പോഴായിരുന്നു അപകടമെന്ന് പൊലീസ് അറിയിച്ചു.

രാത്രി 11 മണിയോടെ ദേശീയപാത 11 ബിയിൽ സുന്നിപൂർ ഗ്രാമത്തിന് സമീപമായിരുന്നു സംഭവം. ധോൽപൂരിൽ നിന്ന് അമിതവേഗതയിൽ വന്ന ബസ് ഓട്ടോ ടെമ്പോയിൽ ഇടിക്കുകയായിരുന്നു. പരിക്കേറ്റ 14 പേരെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നെങ്കിലും 10 അപ്പോഴേക്ക് മരിച്ചിരുന്നു. ഒരാൾ സംഭവ സ്ഥലത്തും രണ്ടുപേര്‍ ചികിത്സയ്ക്കിടെയുമാണ് മരിച്ചത്. മറ്റ് രണ്ടുപേര്‍ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അപകടത്തിൽ ഓട്ടോറിക്ഷ പൂര്‍ണമായും തകർന്നു. ബസിന്റെ മുൻഭാഗത്തും കേടുപാടുകളുണ്ട്. 

ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചു, ഓട്ടോ തോട്ടിലേക്ക് മറിഞ്ഞു; 5 പേർക്ക് പരിക്ക്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം