ചെന്നൈ: തമിഴ്നാട്ടിൽ പടക്ക നിർമ്മാണ ശാലയിൽ സ്ഫോടനം. അഞ്ച് തൊഴിലാളികൾ മരിച്ചതായി റിപ്പോർട്ട്. അഞ്ച് പേർക്ക് ഗുരുതരമായി പൊള്ളലേറ്റതായും റിപ്പോർട്ടുണ്ട്. വിരുദനഗറിന് സമീപമുള്ള രാജലക്ഷ്മി ഫയർവർക്ക്സിലാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ കെട്ടിടം തകർന്നു. കൂടുതൽ തൊഴിലാളികൾ കെട്ടിടത്തിനകത്ത് കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.