അപകടമുണ്ടായി രണ്ട് മണിക്കൂറോളമാണ് യൂസഫ് ലോറിക്കടിയിൽ കുടുങ്ങിക്കിടന്നത്. പരിക്കേറ്റ ലോറി ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. 

കൊല്ലം: കരുനാഗപ്പള്ളിയിൽ നിയന്ത്രണം വിട്ട കണ്ടെയ്നർ ലോറി കടത്തിണ്ണയിലേക്ക് പാഞ്ഞ് കയറി ഒരു മരണം. പത്രവിതരണക്കാരനായ തൊടിയൂർ സ്വദേശി യൂസഫാണ് മരിച്ചത്. അറുപത് വയസായിരുന്നു. ലോറി വരുന്നത് കണ്ട് കൂടെയുണ്ടായിരുന്ന മറ്റ് പത്ര വിതരണക്കാർ ഓടി രക്ഷപ്പെട്ടെങ്കിലും യൂസഫിന് ഓടാൻ സാധിച്ചില്ല. അപകടമുണ്ടായി രണ്ട് മണിക്കൂറോളമാണ് യൂസഫ് ലോറിക്കടിയിൽ കുടുങ്ങിക്കിടന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ലോറിക്കടിയിൽ കുടുങ്ങിയ യൂസഫിനെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ഫയർഫോഴ്സ് പുറത്തെടുത്തത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ലോറി ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്. എന്താണ് അപകടകാരമണെന്ന് വ്യക്തമല്ല.