Asianet News MalayalamAsianet News Malayalam

നിര്‍ഭയ കൂട്ട ബലാത്സംഗം: വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ പ്രതികളെ കോടതിയില്‍ ഹാജരാക്കും

വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജിയുടെ ഭാഗമായിയാട്ടാണ് ഇവരെ ഹാജരാക്കുന്നത്. 

accused in Delhi gang rape will be produced in court
Author
Delhi, First Published Dec 13, 2019, 10:38 AM IST

ദില്ലി: നിര്‍ഭയ കൂട്ടബലാൽസംഗ കേസിലെ പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദില്ലി പാട്യാല കോടതിയിൽ ഹാജരാക്കും. വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് നിർഭയയുടെ അമ്മ നൽകിയ ഹർജിയുടെ ഭാഗമായിയാട്ടാണ് ഇവരെ ഹാജരാക്കുന്നത്. സുരക്ഷാ കാരണങ്ങളാലാണ് പ്രതികളെ വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ഹാജരാക്കുന്നത്.

അതേസമയം ദില്ലി കൂട്ടബലാൽസംഗ കേസിലെ പ്രതി അക്ഷയ് ഠാക്കൂറിന്‍റെ പുനഃപരിശോധനാ ഹർജി സുപ്രീംകോടതി ഡിസംബർ 17 ന് പരിഗണിക്കും. ഇതോടെ പ്രതികളുടെ വധശിക്ഷ നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ, അതിന് മുമ്പോ നടപ്പാക്കുമെന്ന അഭ്യൂഹങ്ങൾക്ക് വിരാമമായി. അതേസമയം വധശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ തീഹാർ ജയിലിൽ തുടങ്ങി. 

ദില്ലി കൂട്ടബലാൽസംഘ കേസിലെ നാല് പ്രതികളിലൊരാളായ അക്ഷയ് ഠാക്കൂർ കഴിഞ്ഞ ചൊവ്വാഴ്ചയാണ് സുപ്രീംകോടതിയിൽ പുനപരിശോധനാ ഹർജി സമർപ്പിച്ചത്. സുപ്രീംകോടതിയിലെ മൂന്നംഗ ബെഞ്ച് തുറന്ന കോടതിയിൽ ഹര്‍ജി പരിഗണിക്കും. റ്റു മൂന്ന് പ്രതികളും സമർപ്പിച്ച പുനപരിശോധന ഹർജികൾ 2018 ജൂലായിൽ തള്ളിയിരുന്നു. പ്രതികളുടെ വധശിക്ഷ നിര്‍ഭയ കൊല്ലപ്പെട്ട ഡിസംബര്‍ 16നോ, അതിന് മുന്പോ നടപ്പാക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു.

കഴുമരം സ്ഥിതി ചെയ്യുന്ന തിഹാറിലെ   മൂന്നാം ജയിലിന്റെ മരാമത്ത് പണികൾ ഇതിനിടെ  പൂർത്തിയാക്കിയിരുന്നു. തൂക്കിലേറ്റുന്നതിന്റെ ഡമ്മി ട്രയൽ നടത്തിയതായും റിപ്പോ‍ർട്ടുകളുണ്ടായിരുന്നു. ഇതെല്ലാം അഭ്യൂഹങ്ങൾ ശക്തമാകാൻ കാരണമായി. രണ്ട് ആരാച്ചാർമാരെ നൽകണം എന്ന് ആവശ്യപ്പെട്ട് തിഹാർ  ജയിൽ അധികൃതർ ഉത്തർപ്രദേശ് ജയിൽ വകുപ്പിന് അയച്ച കത്തിന് അനുകൂല മറുപടി ലഭിച്ചെന്നാണ് റിപ്പോർട്ടുകൾ. 

Follow Us:
Download App:
  • android
  • ios