Asianet News MalayalamAsianet News Malayalam

'ഐടി ചട്ടം നടപ്പാക്കാത്തതിൽ നടപടിയുണ്ടായാൽ സംരക്ഷണമില്ല'; ട്വിറ്ററിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

ഐടി ചട്ടം നടപ്പാക്കാത്തതിൽ സർക്കാർ നടപടി ഉണ്ടായാൽ  സംരക്ഷണം ലഭിക്കില്ലെന്ന് ട്വിറ്ററിന് ദില്ലി ഹൈക്കടതിയുടെ മുന്നറയിപ്പ്. ട്വിറ്ററിന് ഇടക്കാല സംരക്ഷണവും ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി

Action will not be protected if IT rules are not enforced High Court warns Twitter
Author
Delhi, First Published Jul 8, 2021, 4:50 PM IST

ദില്ലി: ഐടി ചട്ടം നടപ്പാക്കാത്തതിൽ സർക്കാർ നടപടി ഉണ്ടായാൽ  സംരക്ഷണം ലഭിക്കില്ലെന്ന് ട്വിറ്ററിന് ദില്ലി ഹൈക്കടതിയുടെ മുന്നറയിപ്പ്. ട്വിറ്ററിന് ഇടക്കാല സംരക്ഷണവും ലഭിക്കില്ലെന്ന് കോടതി വ്യക്തമാക്കി. സംരക്ഷണം തേടുന്നില്ലെന്ന് അറിയിച്ച ട്വിറ്റർ  മുഴുവൻ സമയ പരാതി പരിഹാര ഉദ്യോഗസ്ഥനെ എട്ട് ആഴ്ചക്കുള്ളിൽ നിയമിക്കുമെന്ന് അറിയിച്ചു. എന്നാൽ  രണ്ടാഴ്ചക്കകം സത്യവാങ്മൂലം സമർപ്പിക്കണമെന്ന് ഹൈക്കോടതി നിലപാടെടുത്തു.  ഒടുവിൽ സ്കാൻ ചെയ്ത സത്യവാങ്മൂലത്തിന്റെ പകർപ്പ് ജൂലൈ 11 ന് സമർപ്പിക്കുമെന്ന് ട്വിറ്റർ വ്യക്തമാക്കി.  കേസ് ജൂലൈ 28 ലേക്ക് മാറ്റി.

അതേസമയം ഐടി ചട്ടങ്ങള്‍ക്ക് എതിരായ ഹൈക്കോടതികളിലെ കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിരിക്കുകയാണ്. ഹൈക്കോടതികളിലെ എല്ലാ കേസുകളും സുപ്രീം കോടതിയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. 

 മാർഗനിർദേശങ്ങള്‍ നടപ്പാക്കാത്ത ട്വിറ്ററിനെതിരെ നേരത്തെയും  ദില്ലി ഹൈക്കോടതി രൂക്ഷവിമ‍ർശനം നടത്തിയിരുന്നു. പരാതി പരിഹാര ഉദ്യോഗസ്ഥരെ എപ്പോള്‍ നിയമിക്കുമെന്ന് ട്വിറ്ററിനോട് ഹൈക്കോടതി ചോദിച്ചു.  ഇഷ്ടമുള്ളപ്പോള്‍ നിയമനം നടത്താനാകില്ല. നിയമനം എപ്പോഴുണ്ടാകുമെന്ന് വ്യാഴാഴ്ച്ചക്കുള്ളില്‍ അറിയിക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു.

ഫെബ്രുവരി 25-നാണ് കേന്ദ്ര വാർത്താവിനിമയമന്ത്രാലയവും നിയമമന്ത്രാലയവും ചേർന്ന് പുതിയ ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾക്കായി പുതിയ ​ഗൈഡ് ലൈൻ കൊണ്ടു വന്നത്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളടക്കം എല്ലാ സ്ഥാപനങ്ങളും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികൾ സ്വീകരിക്കാനും തുട‍ർനടപടി സ്വീകരിക്കാനുമായി പ്രത്യേക പരാതി പരിഹാരസെൽ കൊണ്ടു വരണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ഇന്ത്യക്കാരായെ ഉദ്യോ​ഗസ്ഥരെ വേണം ഈ പദവിയിൽ വിന്യസിക്കാനെന്നും നിയമത്തിൽ പറയുന്നു. ഈ പരിഷ്കാരം നടപ്പാക്കുന്നതിനെ ചൊല്ലിയാണ് ട്വിറ്ററും കേന്ദ്രസർക്കാരും തമ്മിൽ ഭിന്നത ശക്തമായത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona 

Follow Us:
Download App:
  • android
  • ios