പാർലമെൻ്റിൽ നിന്നും ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് പാർലമെൻ്റ് വളപ്പിൽ തന്നെ പൊലീസ് തടഞ്ഞു. റോഡിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച എംപിമാർ പിന്നീട് തിരിച്ചു പോയി.

ദില്ലി: അദാനി വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടി എംപിമാർ പ്രതിഷേധ മാർച്ച് നടത്തി. പാർലമെൻ്റിൽ നിന്നും ഇഡി ഓഫീസിലേക്ക് നടത്തിയ മാർച്ച് പാർലമെൻ്റ് വളപ്പിൽ തന്നെ പൊലീസ് തടഞ്ഞു. റോഡിൽ പ്ലക്കാർഡ് ഉയർത്തി പ്രതിഷേധിച്ച എംപിമാർ പിന്നീട് തിരിച്ചു പോയി. 18 പ്രതിപക്ഷ പാർട്ടികളുടെ നൂറോളം എംപിമാരുമാണ് മാർച്ചിൽ പങ്കെടുത്തത്. കൊടും അഴിമതിയിൽ അന്വേഷണം വേണമെന്നും, ഇഡി ഡയറക്ടർക്ക് മെമോറാണ്ടം നൽകും എന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പറഞ്ഞു.

Scroll to load tweet…