Asianet News MalayalamAsianet News Malayalam

ആധാറിൽ മാർഗനിർദ്ദേശവുമായി കേന്ദ്രം; 'രജിസ്റ്റർ ചെയ്ത് 10 വർഷമായാൽ വിവരങ്ങൾ പുതുക്കി നൽകണം, ഓൺലൈനായി പുതുക്കാം'

തിരിച്ചറിയൽ ,മേൽവിലാസ രേഖകൾ നൽകണം.ഓൺലൈനായി വിവരങ്ങൾ പുതുക്കി നൽകിയാൽ മതിയാകും.ഓരോ പത്ത് വർഷം കൂടുമ്പോഴും വിവരങ്ങൾ പുതുക്കി നൽകാം

adhaar details to be renewed once in 10 years
Author
First Published Nov 10, 2022, 3:27 PM IST

ദില്ലി:ആധാര്‍ കാര്‍ഡില്‍ പുതിയ മാര്‍ഗ നിര്‍ദ്ദേശവുമായി കേന്ദ്രം. പത്ത് വര്‍ഷം കൂടുമ്പോള്‍ വിവരങ്ങള്‍ നിര്‍ബന്ധമായും പുതുക്കി നല്‍കണം. ഇതിനായി തിരിച്ചറിയല്‍, മേല്‍വിലാസ രേഖകളും, ഫോണ്‍നമ്പറും നല്‍കണം.വിവരങ്ങളില്‍ മാറ്റം ഇല്ലെങ്കില്‍ പോലും അതാത് സമയത്തെ രേഖകള്‍ നല്‍കാമെന്നും  കേന്ദ്രം വ്യക്തമാക്കി. ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെയും, ആധാര്‍ കേന്ദ്രങ്ങളിലൂടെയും വിവരങ്ങള്‍  പുതുക്കാം. ആധാര്‍ കാര്‍ഡ് ഉപയോഗിച്ചുള്ള തട്ടിപ്പ് വ്യാപകമാകുന്ന പശ്ചാത്തലത്തിലാണ് കേന്ദ്രത്തിന്‍റെ  നിര്‍ദ്ദേശം. നേരത്തെ വിവരങ്ങള്‍ പുതുക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നെങ്കിലും നിര്‍ബന്ധമാക്കിയിരുന്നില്ല

ഐറിസ്, വിരലടയാളം, ഫോട്ടോഗ്രാഫുകൾ എന്നിവയുടെ സഹായത്തോടെയാണ് ആധാർ രജിസ്റ്റർ ചെയ്യുന്നത്. കഴിഞ്ഞ 10 വർഷത്തിനിടയിൽ, വ്യക്തികളുടെ തിരിച്ചറിയൽ മാർഗമായി ആധാർ നമ്പർ മാറിയിട്ടുണ്ട്.വിവിധ സർക്കാർ പദ്ധതികളിലും സേവനങ്ങളിലും ആധാർ നമ്പർ ഉപയോഗിക്കുന്നുണ്ട്. പലയിടത്തും ആധാർ നിർബന്ധമാണ് ഇപ്പോൾ. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കുന്നതിന്, തിരിച്ചറിയൽ/സർട്ടിഫിക്കേഷനിലെ അസൗകര്യങ്ങൾ ഒഴിവാക്കാൻ വ്യക്തികൾ അവരുടെ ആധാർ ഡാറ്റ അപ്‌ഡേറ്റ് ചെയ്യേണ്ടതുണ്ട്.

Follow Us:
Download App:
  • android
  • ios