ദില്ലി: വിജിലന്‍സ് തലപ്പത്തെ നിയമനത്തില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. മുഖ്യ വിജിലൻസ് കമ്മീഷണറെയും വിജിലൻസ് കമ്മീഷണറേയും നിയമിച്ച നടപടി പുനഃപരിശോധിക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ്സ് ലോക്സഭാ കക്ഷി നേതാവ് അധിർ രഞ്ജൻ ചൗധരി പ്രധാനമന്ത്രിക്ക് കത്തയച്ചു.

മുഖ്യ വിജിലൻസ് കമ്മീഷണർ ആയി തെരഞ്ഞെടുത്ത സഞ്ജയ് കോത്താരി ഈ തസ്തികയിലേക്ക് അപേക്ഷിച്ചിരുന്നില്ലെന്ന് ചൗധരി കത്തില്‍ ചൂണ്ടികാട്ടി. സെർച്ച് കമ്മിറ്റി കോത്താരിയുടെ പേര് നിർദേശിച്ചിട്ടില്ലായിരുന്നെന്നും കത്തിൽ പറയുന്നു. സെർച്ച് കമ്മിറ്റി പുനഃസംഘടിപ്പിക്കണം എന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്.