Asianet News MalayalamAsianet News Malayalam

ലക്ഷദ്വീപിൽ സന്ദർശക വിലക്ക് നിലവിൽ വന്നു; പ്രതിഷേധങ്ങൾക്കിടെ അഡ്മിനിസ്ട്രേറ്റർ ഇന്ന് എത്തിയേക്കും

ലക്ഷദ്വീപ് ബിജെപി പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരിൽകണ്ട് സംസാരിച്ചേക്കും. വിവാദ പരിഷ്കാരങ്ങൾ പിൻവലിക്കാൻ തയ്യാറാകാതിരുന്നാൽ തുടർപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം. 

administrator may arrive in lakshadweep today amid protests all party leaders to see in person
Author
Lakshadweep, First Published May 30, 2021, 7:03 AM IST

കവരത്തി: പുതിയ പരിഷ്കാരങ്ങളിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ഇന്ന് ദ്വീപിലെത്തിയേക്കുമെന്നാണ് സൂചന. ലക്ഷദ്വീപ് ബിജെപി പ്രവർത്തകരെയടക്കം ഉൾപ്പെടുത്തി രൂപീകരിച്ച കോർകമ്മിറ്റി അഡ്മിനിസ്ട്രേറ്ററെ നേരിൽകണ്ട് സംസാരിച്ചേക്കും. 

വിവാദ പരിഷ്കാരങ്ങൾ പിൻവലിക്കാൻ തയ്യാറാകാതിരുന്നാൽ തുടർപ്രക്ഷോഭങ്ങളുമായി മുന്നോട്ട് പോകാനാണ് കമ്മിറ്റിയുടെ തീരുമാനം. 
അതേ സമയം കളക്ടർ അസ്കറലിക്കെതിരെ പ്രതിഷേധം നടത്തിയ കൂടുതൽ പേർ കിൽത്താൻ ദ്വീപിൽ അറസ്റ്റിലായി.

ലക്ഷദ്വീപിൽ ഇന്ന് മുതൽ സന്ദർശകർക്ക് വിലക്ക് നിലവിൽ വരും. നിലവിൽ സന്ദർശകപാസിൽ എത്തിയവരോട് ഒരാഴ്ചയ്ക്കകം 
ദ്വീപ് വിടണമെന്ന് അഡ്മിനിസ്ട്രേഷൻ ഉത്തരവിട്ട സാഹചര്യത്തിൽ സന്ദർശകർ നാട്ടിലേക്ക് മടങ്ങിത്തുടങ്ങും. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios