അഫ്ഗാൻ എംപി രംഗിന കർഗറെയെയാണ് വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്. നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചുവെന്നാണ് കാർഗർ പരാതി നൽകിയത്.
ദില്ലി: അഫ്ഗാനിസ്ഥാനിൽ നിന്നുള്ള രക്ഷാദൗത്യം തുടരുന്നു. കാബൂളിൽ നിന്ന് ഒരു വ്യോമസേന വിമാനം കൂടി ദില്ലിക്ക് തിരിച്ചു. 24 ഇന്ത്യക്കാരും 11 നേപ്പാളി പൗരൻമാരും വിമാനത്തിലുണ്ട്. അതിനിടെ, ദില്ലിയിലെത്തിയ അഫ്ഗാൻ വനിത എംപിയെ തിരിച്ചയച്ചതായി പരാതി ഉയർന്നു. അഫ്ഗാൻ എംപി രംഗിന കർഗറെയെയാണ് വിമാനത്താവളത്തിൽ തടഞ്ഞ് തിരിച്ചയച്ചത്. നയതന്ത്ര പാസ്പോർട്ട് കാണിച്ചിട്ടും വന്ന വിമാനത്തിൽ തന്നെ തിരിച്ചയച്ചുവെന്നാണ് കാർഗർ പരാതി ഉന്നയിക്കുന്നത്.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona
