സുപ്രീംകോടതി ജഡ്ജിമാരായി നാലു പേരെ നിയമിക്കാൻ കൊളീജിയം ശുപാർശ ചെയ്തു. സീനിയർ അഭിഭാഷക വി മോഹനയും പട്ടികയിലുണ്ട്, അഞ്ചു വർഷത്തിന് ശേഷമാണ് ഒരു വനിതയെ ജഡ്ജിയാക്കാൻ ശുപാർശ നൽകുന്നത്. ഇതോടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം വർധിക്കും.
ദില്ലി: നാലു പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാൻ കൊളീജിയം ശുപാർശ. സുപ്രീംകോടതിയിലെ സീനിയർ അഭിഭാഷക വി മോഹനയെ അടക്കമുള്ളവരെയാണ് കൊളീജിയം ജഡ്ജി ആക്കാൻ ശുപാർശ നൽകിയത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് ശീൽ നാഗു, ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് ചന്ദ്രശേഖർ, ജമ്മു കശ്മീർ ലഡാക്ക് ഹൈക്കോടതി ചീഫ് ജസ്റ്റിസ് അരുൺ പാലി എന്നിവരെയും ജഡ്ജിമാരാക്കാൻ ശുപാർശ നൽകി. അഞ്ചു കൊല്ലത്തിനു ശേഷമാണ് ഒരു വനിതയെ സുപ്രീംകോടതിയിൽ ജഡ്ജി ആക്കാൻ ശുപാർശ നൽകുന്നത്.
നിലവിൽ സുപ്രീം കോടതിയിൽ ജസ്റ്റിസ് ബി.വി. നാഗരത്ന മാത്രമേ വനിതാ ജഡ്ജിയായുള്ളൂ. 2021 ഓഗസ്റ്റിനുശേഷം, സുപ്രീം കോടതിയിലേക്ക് ഒരു വനിതയെയും നിയമിച്ചിട്ടില്ല. അടുത്തിടെ സുപ്രീം കോടതിയിലെ ജഡ്ജിമാരുടെ എണ്ണം 38 ആയി (സിജെഐ ഉൾപ്പെടെ) വർധിപ്പിക്കാൻ തീരുമാനിച്ചിരുന്നു. നിലവിൽ കോടതിയിൽ 32 ജഡ്ജിമാരാണുള്ളത്. ജൂണിൽ ജസ്റ്റിസ് ജെ കെ മഹേശ്വരിയും ജസ്റ്റിസ് പങ്കജ് മിത്തലും വിരമിക്കുന്നതോടെ രണ്ട് ഒഴിവുകൾ കൂടി ഉടൻ ഉണ്ടാകും.