Asianet News MalayalamAsianet News Malayalam

ആദ്യം ഇൻകം ടാക്സ്, പിന്നെ എൻഫോഴ്‌സ്മെന്റ് ഇപ്പോൾ സിബിഐ; ആംനെസ്റ്റി ഇന്റർനാഷണൽ ഓഫീസിൽ വീണ്ടും റെയ്‌ഡ്

  • വിദേശ ഫണ്ടിംഗ് നിയമങ്ങൾ തെറ്റിച്ചെന്ന ആരോപണം നേരിടുന്ന കേസിലാണ് ആംനെസ്റ്റിക്ക് എതിരെ അന്വേഷണം നടക്കുന്നത്
  • ഇതേ കേസിലാണ് കഴിഞ്ഞ വർഷം ഇൻകം ടാക്സും കഴിഞ്ഞ മാസം എൻഫോഴ്‌സ്മെന്റും ഇവിടെ റെയ്‌ഡ് നടത്തിയത്
After IT and ED now CBI raid in Amnesty International office in Bengaluru
Author
Amnesty International India, First Published Nov 15, 2019, 6:09 PM IST

ബെംഗളുരു: ആഗോള മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റർനാഷണലിന്റെ ഓഫീസിൽ  സിബിഐ റെയ്‌ഡ്. വിദേശ ഫണ്ടിംഗ് നിയമങ്ങൾ തെറ്റിച്ചെന്ന ആരോപണം നേരിടുന്ന കേസിലാണ് ആംനെസ്റ്റിക്ക് എതിരെ അന്വേഷണം നടക്കുന്നത്. ഇതിന്റെ ഭാഗമായാണ് ബെംഗളുരുവിലെ ഇന്ദിരാ നഗറിലുള്ള ഓഫീസിൽ റെയ്ഡ് നടന്നത്.

ഇതേ കേസിൽ ഒക്ടോബർ 25 ന് എൻഫോഴ്സ്മെന്റ് വിഭാഗവും ആംനെസ്റ്റിയുടെ ഓഫീസിൽ റെയ്‌ഡ് നടത്തിയിരുന്നു. ഉച്ചയ്ക്ക് ആരംഭിച്ച പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. കഴിഞ്ഞ വർഷവും ഇതേ ഓഫീസിൽ റെയ്ഡ് നടന്നിരുന്നു. അന്ന് ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥരാണ് റെയ്‌ഡ് നടത്തിയത്.  ജനാധിപത്യ സ്വരങ്ങളെ അടിച്ചമർത്താനുളള ശ്രമങ്ങളുടെ ഭാഗമാണിതെന്നാണ് ആംനെസ്റ്റി ഇന്‍റർനാഷണൽ ആരോപിച്ചിരിക്കുന്നത്.

Follow Us:
Download App:
  • android
  • ios