ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാൻ പുതിയ മേൽപ്പാലങ്ങൾ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ത്തത്.
പൂനെ : ട്വിൻ ടവര്‍മാതൃകയിൽ മഹാരാഷ്ട്രയിലെ ചാന്ദ്നി ചൗക്കിലെ പാലം തകര്‍ത്തു. 1990 കളുടെ അവസാനം നിര്‍മ്മിച്ച പാലമാണ് അര്‍ദ്ധരാത്രിയിൽ തകര്‍ത്തത്. മുംബൈ - ബെംഗളുരു ഹൈവേയിലാണ് ഈ പാലം നിര്‍മ്മിച്ചിരുന്നത്. ചാന്ദ്നി ചൗക്കിലെ തിരക്ക് കുറയ്ക്കാൻ പുതിയ മേൽപ്പാലങ്ങൾ നിര്‍മ്മിക്കുന്നതിന്റെ ഭാഗമായാണ് നിയന്ത്രിത സ്ഫോടനത്തിലൂടെ പാലം തകര്‍ത്തത്. പാലം തകര്‍ക്കുന്നത് നാട്ടുകാര്‍ അത്ഭുതത്തോടെയാണ് കാത്തിരുന്നത്.
ഞായറാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് പാലം തകര്‍ത്തത്. എല്ലാം കൃത്യമായി പദ്ധതി പ്രകാരമാണ് പൂര്‍ത്തിയാക്കിയത്. ഇനി തകര്‍ന്നുവീണ അവശിഷ്ടങ്ങൾ മാറ്റാൻ ആയി മെഷീനുകളും ഫോര്‍ക്ക് നെയിൽസും ട്രക്കുകളും ഉപയോഗിക്കും. - കെട്ടിടം തകര്‍ത്ത എഡിഫൈസ് എഞ്ചിനിയറിംഗ് കമ്പനിയുടെ സഹ സ്ഥാപകൻ ചിരാഗ് ചെദ പറഞ്ഞു. നോയിഡയിസെ സൂപ്പര്‍ ടെക് ട്വിൻ ടവര്‍ തകര്‍ത്തതും ഇതേ കമ്പനിയായിരുന്നു. ഓഗസ്റ്റിലായിരുന്നു ഇരട്ട ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ തകര്‍ത്തത്.
പാലം തകര്‍ക്കുന്നതിന്റെ ഭാഗമായി വാഹനഗതാഗതം വിലക്കുകയും വഴി തിരിച്ചുവിടുകയും ചെയ്തിരുന്നു. എന്നാൽ പാലത്തിന്റെ ഒരു ഭാഗം ഇപ്പോഴും തകര്‍ന്നുവീഴാതെ നിൽക്കുന്നുണ്ട്. കോൺക്രീറ്റ് മാറ്റിയെന്നും എന്നാൽ അതിന്റെ സ്റ്റീൽ ബാറുകൾ മാത്രമാണ് മാറ്റാനുള്ളതെന്നും അധികൃതര്‍ പറഞ്ഞു. സ്റ്റീൽ ബാറുകൾ മാറ്റിയാൽ ബാക്കിയുള്ളവയും താഴെ വീഴുമെന്നും ചിരാഗ് ചെദ പറഞ്ഞു. പാലത്തിന്റെ നിര്‍മ്മാണം തങ്ങൾ ഉദ്ദേശിച്ചതിലും മികച്ചതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ട്വിൻ ടവറിന്റെ 'പതനം'
32 നിലയുള്ല അപെക്സ്, 29 നിലയുള്ള കിയാന്‍ എന്നീ കെട്ടിടങ്ങള്‍ ചേർന്നതാണ് സൂപ്പര്‍ ടെക്കിന്‍റെ ഇരട്ട കെട്ടിടം. നാല്‍പ്പത് നില ഉദ്ദേശിച്ച് പണിതുയര്‍ത്തവെയാണ് കോടതിയുടെ പിടി വീണ് കെട്ടിടം പൊളിക്കേണ്ടി വന്നത്. 9400 ദ്വാരങ്ങള്‍ രണ്ട് കെട്ടിടങ്ങളിലുമായി ഉണ്ടാക്കി അതില്‍ 3700 കിലോഗ്രാം സ്ഫോടകവസ്തു നിറച്ചാണ് ഈ നിയന്ത്രിത സ്ഫോടനം നടത്തിയത്. 20,000 കണക്ഷനുകള്‍ രണ്ട് കെട്ടിടങ്ങളുമായി ഉണ്ടാക്കിയാണ് സ്ഫോടനം.
സൂപ്പർടെക്കിന്‍റെ തന്നെ മറ്റൊരു ഫ്ലാറ്റിലെ താമസക്കാരാണ് കന്പനിക്കെതിരെ പോരാട്ടം നടത്തിയത് എന്നതാണ് കൗതുകകരം. വാഗ്ദാന ലംഘനത്തെ ചൊല്ലി ആരംഭിച്ച നിയമയുദ്ധം ഒടുവില്‍ കമ്പനിയുടെ വൻ നിയമലംഘനം വെളിച്ചെത്തിക്കുകയായിരുന്നു.
Read More : ഖുത്ബ് മിനാറിനേക്കാൾ വലിയ ട്വിൻ ടവർ തകർക്കുന്നതെന്തിന്, കാരണങ്ങൾ...
