Asianet News MalayalamAsianet News Malayalam

യോഗിക്കും നദ്ദക്കും പിന്നാലെ അമിത് ഷായും; ഹൈദരാബാദ് ലക്ഷ്യമിട്ട് ബിജെപി

ഒറ്റത്തവണ അവസരം തന്നാല്‍ നഗരത്തില്‍ മാറ്റം വരുത്താന്‍ ബിജെപിക്ക് കഴിയുമെന്നും കുടുംബാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും അഴിമതിയില്‍ നിന്ന് സുതാര്യതയിലേക്കും നയിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു.
 

After Yogi Adityanath, JP Nadda,  Amit Shah reaches  In Hyderabad
Author
Hyderabad, First Published Nov 29, 2020, 6:00 PM IST

ഹൈദരാബാദ്: ഗ്രേറ്റര്‍ ഹൈദാരാബാദ് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വന്‍ പ്രചാരണവുമായി ബിജെപി. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ദേശീയ അധ്യക്ഷന്‍ ജെപി നദ്ദക്കും പിന്നാലെ പ്രചാരണം നയിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും എത്തി. ഒറ്റത്തവണ അവസരം തന്നാല്‍ നഗരത്തില്‍ മാറ്റം വരുത്താന്‍ ബിജെപിക്ക് കഴിയുമെന്നും കുടുംബാധിപത്യത്തില്‍ നിന്ന് ജനാധിപത്യത്തിലേക്കും അഴിമതിയില്‍ നിന്ന് സുതാര്യതയിലേക്കും നയിക്കുമെന്നും അമിത് ഷാ വാഗ്ദാനം ചെയ്തു.

ഹൈദരാബാദിനെ നവാബ്-നൈസാം സംസ്‌കാരത്തില്‍ നിന്ന് മോചിപ്പിക്കുമെന്നും ആരും രണ്ടാംകിട പൗരന്മാരാകില്ല. ഏതെങ്കിലും സമുദായത്തെ പ്രീണിപ്പിക്കുന്നത് അനുവദിക്കില്ലെന്നും അമിത് ഷാ വ്യക്തമാക്കി. ഹൈദരാബാദിലെ പ്രളയം കൈകാര്യം ചെയ്തത് കാര്യക്ഷമമായല്ലെന്ന് അമിത് ഷാ  ആരോപിച്ചു. മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിനെയും അമിത് ഷാ രൂക്ഷമായി വിമര്‍ശിച്ചു.

ടിആര്‍എസും ഒവൈസിയുടെ പാര്‍ട്ടിയുമായി ചങ്ങാത്തത്തിലാകുന്നത് തങ്ങള്‍ കാര്യമാക്കുന്നില്ല. പക്ഷേ എന്തുകൊണ്ടാണവര്‍ ഇക്കാര്യം തുറന്നുപറയാത്തത്. എന്തുകൊണ്ടാണവരുടെ സൗഹൃദം അടച്ചിട്ട വാതിലിന് മറവിലാകുന്നതെന്നും അമിത് ഷാ ചോദിച്ചു. ഡിസംബര്‍ ഒന്നിനാണ് ഹൈദരാബാദില്‍ തെരഞ്ഞെടുപ്പ്. 150 വാര്‍ഡുകളിലേക്കാണ് മത്സരം,
 

Follow Us:
Download App:
  • android
  • ios