Asianet News MalayalamAsianet News Malayalam

കൊവിഡ് 19 ഭീതിക്കിടെ ദില്ലിയിൽ വീണ്ടും ഭൂചലനം

ഇന്നലെയും ദില്ലയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നു.10 സെക്കന്റ് നേരമാണ് ഇന്നലെ പ്രകമ്പനം ഉണ്ടായത്.

again earthquake felt in delhi
Author
delhi, First Published Apr 13, 2020, 3:57 PM IST

ദില്ലി: കൊവിഡ് 19 ഭീതിക്കിടെ ദില്ലിയിൽ വീണ്ടും നേരിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 2.7 തീവ്രത രേഖപ്പെടുത്തി. ഇന്നലെയും ദില്ലിയിൽ ഭൂമി കുലുക്കം അനുഭവപ്പെട്ടിരുന്നു.10 സെക്കന്റ് നേരമാണ് ഇന്നലെ പ്രകമ്പനം ഉണ്ടായത്.

ഇന്നലെ ഉച്ചയ്ക്ക് ശേഷമാണ് ദില്ലിയില്‍ ഭൂചലനമുണ്ടായത്. ദില്ലി എൻസിആർ മുഴുവൻ ഭൂമി കുലുക്കം ഉണ്ടായി. റിക്ടര്‍ സ്‌കെയിലില്‍ 3.5 രേഖപ്പെടുത്തിയ ഭൂമി കുലുക്കത്തിന്റെ പ്രഭവകേന്ദ്രം ദില്ലിയിലെ സോണിയ വിഹാര്‍ ആണെന്നാണ് റിപ്പോര്‍ട്ട്.

Also Read: ദില്ലി ഭൂകമ്പം: എല്ലാവരും സുരക്ഷിതരാണെന്ന് പ്രതീക്ഷിക്കുന്നുവെന്ന് കെജ്രിവാള്‍

Follow Us:
Download App:
  • android
  • ios