25-കാരനായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. മാസങ്ങൾക്ക് മുമ്പേ ആഷിഖ് സൈന്യത്തിൽ നിന്ന് വിരമിച്ചതാണെന്നാണ് റിപ്പോർട്ട്. 

ശ്രീനഗർ: പുൽവാമയിൽ വീണ്ടും ഭീകരാക്രമണം. ഒരു സംഘം ഭീകരർ മുൻ സൈനികനെ വെടിവച്ചു കൊന്നു. പുൽവാമ സ്വദേശിയായ ആഷിഖ് അഹമ്മദാണ് കൊല്ലപ്പെട്ടത്. 25-കാരനാണ് ആഷിഖ് അഹമ്മദ്. ആഷിഖിന്‍റെ വീടിന് തൊട്ടടുത്ത് വച്ചായിരുന്നു ആക്രമണം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുൽവാമയിലെ പിംഗ്ലീന ഗ്രാമത്തിലാണ് ആഷിഖ് അഹമ്മദിന്‍റെ വീട്. ഒരു സംഘം ഭീകരർ അപ്രതീക്ഷിതമായി എത്തി ആക്രമണം നടത്തുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു. ആക്രമണത്തിന്‍റെ വിവരം കിട്ടിയ ഉടൻ സൈന്യം പ്രദേശം വളഞ്ഞിട്ടുണ്ട്. കരസേനയും ജമ്മു കശ്മീർ പൊലീസിന്‍റെ സ്പെഷ്യൽ ഓപ്പറേഷൻസ് ഗ്രൂപ്പും ചേർന്ന് പ്രദേശത്ത് ഭീകരർക്ക് വേണ്ടി തെരച്ചിൽ നടത്തുകയാണ്.