അക്രമകാരികളായ നായ വർഗങ്ങളെ നിരോധിക്കും; പട്ടിക തയ്യാറാക്കാനൊരുങ്ങി ഗോവാ സർക്കാർ
പട്ടിക കിട്ടിയാൽ നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. തലേഗാവിൽ രണ്ട് കുട്ടികളെ റോട്വീലർ ഇനത്തിൽപെട്ട നായ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സർക്കാർ നീക്കം.

ഗോവ: അക്രമകാരികളായ നായ വർഗങ്ങളെ നിരോധിക്കാനൊരുങ്ങി ഗോവാ സർക്കാർ. ഇത്തരം നായ വർഗങ്ങളുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന മൃഗസംരക്ഷണ വകുപ്പിന് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിരിക്കുകയാണ്. പട്ടിക കിട്ടിയാൽ നിരോധനം നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ദ് പറഞ്ഞു. തലേഗാവിൽ രണ്ട് കുട്ടികളെ റോട്വീലർ ഇനത്തിൽപെട്ട നായ ആക്രമിച്ച സംഭവത്തിന് പിന്നാലെയാണ് സർക്കാർ നീക്കം.
ഇസ്രയേൽ കരയുദ്ധത്തിന് തുടക്കമിട്ടതായി റിപ്പോർട്ട്, നിലവിളിയൊഴിയാതെ ഗാസ; മരണം ആറായിരം കടന്നു
രാജ്യത്തുടനീളം തെരുവുനായ ആക്രമണങ്ങൾ ദിനംപ്രതി വർധിച്ചുവരികയാണ്. കേരളത്തിലും തെരുവുനായയുടെ ആക്രമണത്തിൽ ഒട്ടേറെ മരണങ്ങളുണ്ടായിട്ടുണ്ട്. തെരുവ് നായ ആക്രമണത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിഞ്ഞിരുന്ന വ്യവസായി പരാഗ് ദേശായി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. വാഗ് ബക്രി ടീ ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടറാണ് 49കാരനായ പരാഗ് ദേശായി. ഒക്ടോബര്‍ 15നാണ് ദേശായിക്ക് നേരെ തെരുവ് നായ്ക്കളുടെ ആക്രമണമുണ്ടായത്. പ്രഭാത നടത്തത്തിന് ഇറങ്ങിയപ്പോള്‍ വസതിക്ക് പുറത്തു വച്ചാണ് പരാഗ് ദേശായി തെരുവ് നായ്ക്കളുടെ ആക്രമണം നേരിട്ടത്. നായ്ക്കളെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ഗുരുതര പരുക്കേറ്റ ദേശായിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ചികിത്സയ്ക്കിടെ മസ്തിഷ്‌ക രക്തസ്രാവത്തെ തുടര്‍ന്ന് ഞായറാഴ്ചയാണ് മരണത്തിന് കീഴടങ്ങിയത്.
'ക്ഷേത്രങ്ങളിലടക്കം വിവേചനമുണ്ടെങ്കിൽ അവസാനിപ്പിക്കണം, രാമക്ഷേത്രം ജനുവരി 22ന് തുറക്കും'; മോഹൻ ഭഗവത്
https://www.youtube.com/watch?v=nyRtHnDztG0
https://www.youtube.com/watch?v=Ko18SgceYX8