വിക്ഷേപണ വിജയത്തിന് പിന്നാലെ ഐഎസ്ആർഒ ദൗത്യത്തെ അഭിനന്ദിച്ചു. വിക്ഷേപണത്തെ പ്രധാന നാഴികക്കല്ല് എന്നാണ് ഇസ്രോ വിശേഷിപ്പിച്ചത്.

ചെന്നൈ: ഇന്ത്യൻ സ്റ്റാർട്ടപ്പിന്റെ റോക്കറ്റ് അഗ്നികുൽ കോസ്മോസ് വിക്ഷേപണം വിജയം. സോർട്ടഡ് എന്ന് പേരിട്ട ദൗത്യം വിജയകരമായി പൂർത്തിയാക്കിയെന്ന് കമ്പനി അറിയിപ്പ്. ഇന്ത്യയിൽ ആദ്യമായി സെമി ക്രയോജനിക് എഞ്ചിൻ ഉപയോഗിച്ച റോക്കറ്റ് കൂടിയാണ് അ​ഗ്നികുൽ കോസ്മോസ്. ഇന്ത്യയിലെ ഒരു സ്വകാര്യ കമ്പനി റോക്കറ്റ് വിക്ഷേപണം നടത്തുന്നത് ഇത് രണ്ടാം തവണയാണ്. ചെന്നൈ ആസ്ഥാനമായുള്ള ബഹിരാകാശ സ്റ്റാർട്ടപ്പാണ് അഗ്‌നികുൽ കോസ്‌മോസ്. വിക്ഷേപണ വിജയത്തിന് പിന്നാലെ ഐഎസ്ആർഒ ദൗത്യത്തെ അഭിനന്ദിച്ചു. വിക്ഷേപണത്തെ പ്രധാന നാഴികക്കല്ല് എന്നാണ് ഇസ്രോ വിശേഷിപ്പിച്ചത്. നാല് തവണ റദ്ദാക്കിയതിന് ശേഷമാണ് റോക്കറ്റ് വിജയകരമായി വിക്ഷേപിച്ചത്.

Scroll to load tweet…