Asianet News MalayalamAsianet News Malayalam

Chinthan Shivir: ഒരാൾക്ക് ഒരു പദവി നിബന്ധന പാർട്ടി സ്ഥാനങ്ങളിൽ മാത്രം

പാർട്ടി, പാർലമെൻറി സ്ഥാനങ്ങൾ ഒന്നിച്ച് വഹിക്കുന്നതിൽ നിബന്ധന ബാധകമല്ല,ഒറ്റയടിക്ക് പ്രായപരിധി നിശ്ചയിക്കാനാവില്ല.2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ മുതിർന്ന നേതാക്കൾ മാറി നിൽക്കേണ്ടി വരുമെന്നും കെസി വേണുഗോപാല്‍

AICC general secretary on Chinthan shivir decision,one post regulation only for party post
Author
Delhi, First Published May 17, 2022, 10:42 AM IST

ദില്ലി:കോണ്‍ഗ്രസിന്‍റെ പുനരുജ്ജീവനത്തിനുള്ള ഉദയ് പൂര്‍ ചീന്തന്‍ ശിബിര പ്രഖ്യാപനത്തില്‍ വിശദീകരണവുമായി  എഐസിസി ജനറല്‍ സെക്രട്ടറി  വേണുഗോപാൽ രംഗത്ത്.ചിന്തൻ ശിബിര തീരുമാനങ്ങൾ നാല് മാസത്തിനുളളിൽ നടപ്പാക്കും.ഒരാൾക്ക് ഒരു പദവി നിബന്ധന പാർട്ടി സ്ഥാനങ്ങളിൽ മാത്രം. പാർട്ടി, പാർലമെൻറി സ്ഥാനങ്ങൾ ഒന്നിച്ച് വഹിക്കുന്നതിൽ നിബന്ധന ബാധകമല്ല.ഒറ്റയടിക്ക് പ്രായപരിധി നിശ്ചയിക്കാനാവില്ല.2024 ലെ ലോക്സഭ തെരഞ്ഞെടുപ്പ് മുതൽ മുതിർന്ന നേതാക്കൾ മാറി നിൽക്കേണ്ടി വരും.പ്രാദേശിക പാർട്ടികളുടെ വില രാഹുൽ ഗാന്ധി കുറച്ച് കാണിച്ചിട്ടില്ല. പ്രസംഗം തെറ്റിദ്ധരിക്കപ്പെട്ടു.മതേതര കാഴ്ചപ്പാടിൽ വെള്ളം ചേർക്കില്ല.തെരഞ്ഞെടുപ്പ് നേട്ടത്തിനായി നയം മാറ്റാൻ സാധിക്കില്ല.അധ്യക്ഷനെ കണ്ടെത്താനല്ല ചിന്തൻ ശിബിരം നടത്തിയത്.സംഘടന തെരഞ്ഞെടുപ്പിൽ മത്സരിക്കണോയെന്ന് തീരുമാനിക്കേണ്ടത് രാഹുൽ ഗാന്ധിയാണെന്നും കെസി വേണുഗോപാല്‍ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

 

ചിന്തന്‍ ശിബിര്‍ ഇഫക്ട്  

എ ഐ സി സിയുടെ ഉദയ്‌പുർ പ്രഖ്യാപനത്തിന്‍റെ അടിസ്ഥാനത്തിൽ ടി എൻ പ്രതാപൻ എംപി അഖിലേന്ത്യാ മത്സ്യത്തൊഴിലാളി അധ്യക്ഷ സ്ഥാനം രാജിവെച്ചു. പാർട്ടിയിലോ പോഷക സംഘടനകളിലോ തുടർച്ചയായി അഞ്ച് വർഷത്തിൽ കൂടുതൽ ഒരേ പദവിയിൽ ഒരാൾ തുടരാൻ പാടില്ല എന്നതായിരുന്നു ഉദയ്‌പുരിലെ ചിന്തൻ ശിബിറിലെ പ്രഖ്യാപനത്തിലെ സംഘടനാപരമായ ഒരു വ്യവസ്ഥ.എ ഐ സി സി 2017ലാണ് മത്സ്യത്തൊഴിലാളി കോൺഗ്രസ് എന്ന സംഘടനക്ക് രൂപം നൽകുന്നത്. ഇതിന്‍റെ പ്രഥമ ചെയർമാനായി ടി എൻ പ്രതാപനെ തിരഞ്ഞെടുക്കുകയായിരുന്നു. 2017മുതൽ 2022 വരെയുള്ള അഞ്ചുവർഷത്തെ കാലാവധി പൂർത്തിയാകുന്നതോടെയാണ് ടി എൻ പ്രതാപൻ എംപിയുടെ രാജി. ഉദയ്പ്പൂർ പ്രഖ്യാപനത്തിന് ശേഷം ദേശീയ തലത്തിലെ ആദ്യ രാജിയാണ് കേരളത്തിൽ നിന്നുള്ള ടിഎൻ പ്രതാപൻ എംപിയുടേത്. ഈ മാതൃക പിന്തുടർന്ന് വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ പാർട്ടി സ്ഥാനങ്ങൾ രാജിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Also Read:Chintan Shivir: ബിജെപിക്കൊപ്പം ഇനി പ്രാദേശിക പാർട്ടികളോടും മത്സരം: വിശാലമുന്നണി സാധ്യത ഒഴിവാക്കി കോൺഗ്രസ്

Follow Us:
Download App:
  • android
  • ios