പ്രഭു, രത്നസഭാപതി, കലൈസെൽവൻ എന്നീ എംഎൽഎമാർക്ക് സ്പീക്കർ നോട്ടീസ് അയച്ചു. മൂന്ന് എംഎൽഎമാർ ടി.ടി.വി.ദിനകരനോട് അനുഭാവം പുലർത്തുന്നുവെന്നാണ് ആരോപണം. 

ചെന്നൈ: തമിഴ്നാട്ടിൽ മൂന്ന് ഭരണപക്ഷ എംഎൽഎമാരെ അയോഗ്യരാക്കാനുള്ള നടപടി തുടങ്ങി. പ്രഭു, രത്നസഭാപതി, കലൈസെൽവൻ എന്നീ എംഎൽഎമാർക്ക് സ്പീക്കർ നോട്ടീസ് അയച്ചു.

Add Asianetnews as a Preferred SourcegooglePreferred

കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് അണ്ണാ ഡിഎംകെ ചീഫ് വിപ്പ് സ്പീകർക്ക് കത്ത് നൽകിയിരുന്നു. മൂന്ന് ഭരണപക്ഷ എംഎൽഎമാര്‍ ടി ടി വി ദിനകരനോട് അനുഭാവം പുലർത്തുന്നുവെന്നാണ് ആരോപണം. 

നേരത്തെ എടപ്പാടി പളനിസ്വാമിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കിയ 18 എംഎല്‍എമാരെ സ്പീക്കര്‍ അയോഗ്യരാക്കിയിരുന്നു. അയോഗ്യരാക്കാനുള്ള നടപടി പൂര്‍ത്തിയായാല്‍ മൂന്ന് മണ്ഡലങ്ങളില്‍ കൂടി ഉപതെരഞ്ഞെടുപ്പിന് വഴിയൊരുങ്ങും.