ഹൈദരാബാദ്: പ്രളയത്തില്‍ വലയുന്ന കേരളത്തിന്‍റെ  അതിജീവനത്തിന് താങ്ങും തണലുമായി രാജ്യത്തിന്‍റെ വിവിധ മേഖലകളിലുള്ളവര്‍ അണിനിരക്കുകയാണ്. ഒരേ മനസാല്‍ അതിജീവനത്തിന് സജ്ജമാകുന്ന കേരള ജനതയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ് പുറത്തുള്ളവരുടെ പ്രളയസഹായം. ഇപ്പോഴിതാ പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് സഹായ ഹസ്തവുമായെത്തിയിരിക്കുകയാണ് എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഒവൈസി.

പത്ത് ലക്ഷം രൂപ കേരളത്തിന്‍റെ ദുരിതാശ്വാസത്തിനായി നല്‍കുമെന്ന് ഒവൈസി അറിയിച്ചു. പ്രളയത്തില്‍ വലയുന്ന മഹാരാഷ്ട്രയക്കും സമാന സഹായം നല്‍കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.