Asianet News MalayalamAsianet News Malayalam

ഉത്തര്‍പ്രദേശ് തെരഞ്ഞെടുപ്പില്‍ 100 സീറ്റില്‍ മത്സരിക്കാന്‍ ഒവൈസിയുടെ പാര്‍ട്ടി

2022ലാണ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ബിജെപി അധികാരത്തിലേറിയത്. എന്നാല്‍ സമീപകാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇക്കുറി സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം.
 

AIMIM to contest 100 seats in UP, says Akbaruddin Owaisi
Author
New Delhi, First Published Jun 26, 2021, 3:04 PM IST

ദില്ലി: അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയായ ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്ലീമീന്‍(എഐഎംഐഎം) 100 സീറ്റില്‍ മത്സരിക്കുമെന്ന് അക്ബറുദ്ദീന്‍ ഒവൈസി. ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പടിഞ്ഞാറന്‍ യുപി, മധ്യ യുപി, കിഴക്കന്‍ യുപി എന്നിവിടങ്ങളിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളിലായിരിക്കും എഐഎംഐഎം സ്ഥാനാര്‍ത്ഥികളെ രംഗത്തിറക്കുകയെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. മുസ്ലീങ്ങളുടെ വികസനം മാത്രമാണ് ലക്ഷ്യം.

സ്ഥാനാര്‍ത്ഥികള്‍ക്കായുള്ള തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. എല്ലാ വിഭാഗങ്ങളില്‍ നിന്നും യോഗ്യരായവരെ മത്സരിപ്പിക്കും. മുസ്ലീങ്ങളെ മാത്രമല്ല സ്ഥാനാര്‍ത്ഥിയാക്കുക-പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് ഷൗക്കത്ത് അലി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. മഹാരാഷ്ട്ര, ബിഹാര്‍, ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും എഐഎംഐഎം മത്സരിച്ചിരുന്നു. മുസ്ലിം വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിക്ക് സഹായകരമാകുകയാണ് ഒവൈസിയുടെ പാര്‍ട്ടിയെന്ന് കോണ്‍ഗ്രസ് അടക്കം വിമര്‍ശനമുന്നയിച്ചിരുന്നു.

2022ലാണ് ഉത്തര്‍പ്രദേശ് നിയമസഭ തെരഞ്ഞെടുപ്പ്. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിനാണ് ബിജെപി അധികാരത്തിലേറിയത്. എന്നാല്‍ സമീപകാലത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടിരുന്നു. ഇക്കുറി സഖ്യമില്ലാതെ ഒറ്റക്ക് മത്സരിക്കാനാണ് സമാജ് വാദി പാര്‍ട്ടിയുടെ തീരുമാനം. പ്രിയങ്കാ ഗാന്ധിയുടെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios