ദില്ലി: കൂടുതല്‍ സുരക്ഷയുടെ ഭാഗമായി ലേയിലും ലഡാക്കിലും വ്യോമസേനയുടെ യുദ്ധവിമാനങ്ങളും സേനാ ഹെലികോപ്ടറുകളും എത്തി. വാര്‍ത്താ ഏജന്‍സി ചിത്രങ്ങള്‍ പുറത്തുവിട്ടു. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗം ചേരാനിരിക്കെയാണ് ലേ, ലഡാക്കില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്നലെ വൈകിട്ട് ദില്ലിയില്‍ ചേര്‍ന്ന ഉന്നതല യോഗത്തില്‍ ലേ ലഡാക്ക് മേഖലകളില്‍ വ്യോമസേനയുടെ സന്നാഹം കൂട്ടാനുള്ള തീരുമാനമെടുത്തെന്നാണ് സൂചന. ഇന്നലെ തന്നെ വ്യോമസേനയുടെ മേധാവി ലേ, ലഡാക്ക് മേഖലകളിലെത്തിയിരുന്നു. 

അതേസമയം ഇന്ത്യൻ സൈനികരെ തടഞ്ഞുവച്ചിട്ടില്ലെന്ന് ചൈന അറിയിച്ചു. പ്രശ്നങ്ങൾക്ക് ചർച്ചകളിലൂടെ പരിഹാരം കാണാനാണ് ശ്രമമെന്ന് ചൈനീസ് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. അതിർത്തി സംഘർഷത്തിൽ ഇന്ത്യൻ സൈനികർ ആരും ചൈനീസ് സേനയുടെ പിടിയിൽ ഇല്ലെന്ന് ഇന്നലെ കരസേനയും വ്യക്തമാക്കിയിരുന്നു. തടഞ്ഞു വച്ചിരുന്ന സൈനികരെ ചൈന വിട്ടയച്ചതിന് ശേഷമായിരുന്നു ഈ പ്രസ്താവനയെന്നാണ് ഒരു പ്രമുഖ ഇംഗ്ലീഷ് ദിനപത്രത്തിന്‍റെ റിപ്പോർട്ട്.