Asianet News MalayalamAsianet News Malayalam

ഫോനി ചുഴലിക്കാറ്റ്; കൊൽക്കത്തയിൽ നിന്നുള്ള എയർ ഇന്ത്യ സർവ്വീസുകൾ പുനരാരംഭിച്ചു

ഫോനിയിൽ തകർന്നടിഞ്ഞ ഭുബനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. 

air india services stuck by fani cyclone restarts from kolkata international airport
Author
Kolkata, First Published May 4, 2019, 10:00 AM IST

കൊൽക്കത്ത: കൊൽക്കത്ത വിമാനത്താവളത്തിൽ നിന്നുള്ള എയർ ഇന്ത്യ വിമാന സർവ്വീസുകൾ പുനരാരംഭിച്ചു. ഫോനി ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ നിർത്തി വച്ചിരുന്ന വിമാന സർവ്വീസുകളാണ് ഇന്ന് രാവിലെ മുതൽ പുനരാരംഭിച്ചത്.

ഫോനിയിൽ തകർന്നടിഞ്ഞ ഭുവനേശ്വറിലെ ബിജു പട്നായിക് അന്താരാഷ്ട്ര വിമാനത്താവളം അനിശ്ചിത കാലത്തേക്ക് അടച്ചിട്ടിരിക്കുകയാണ്. സ്ഥിതിഗതികൾ നിരീക്ഷിക്കാനും വിമാന യാത്രികരുടെ സുരക്ഷ ഉറപ്പുവരുത്താനാവാശ്യമായ നടപടികളെടുക്കാനും വ്യോമയാന മന്ത്രാലയ സെക്രട്ടറിക്ക് നിർദ്ദേശം നൽകിയതായി കേന്ദ്ര വ്യോമയാന മന്ത്രി സുരേഷ് പ്രഭു അറിയിച്ചു. 

Follow Us:
Download App:
  • android
  • ios