ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നു; മുന്നറിയിപ്പുമായി വിദഗ്ധർ, ജാഗ്രത പാലിക്കണമെന്ന് സർക്കാർ
പൊതുഗതാഗതം കൂടുതലായി ആശ്രയിക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചു കൊണ്ടും സർക്കാർ ഇടപെടൽ നടത്തിയിട്ടുണ്ട്.

ദില്ലി: തലസ്ഥാന നഗരത്തെ ശ്വാസം മുട്ടിച്ച് ദില്ലിയിൽ വായുമലിനീകരണ തോത് ഉയരുന്നതായി റിപ്പോർട്ട്. ഇന്ന് രേഖപ്പെടുത്തിയ വായുമലിനീകരണ സൂചിക 303 ആണ്. വായു മലിനീകരണ തോത് ഉയർന്നതിനെ തുടർന്ന് സർക്കാർ ഗ്രേഡഡ് റെസ്പോൺസ് ആക്ഷൻ പ്ലാൻ സ്റ്റേജ് 2 നടപ്പാക്കി തുടങ്ങി. പൊതുഗതാഗതം കൂടുതലായി ആശ്രയിക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. മെട്രോ ട്രെയിനുകളുടെ സമയ വ്യത്യാസം കുറച്ചു കൊണ്ടും സർക്കാർ ഇടപെടൽ നടത്തിയിരിക്കുകയാണ്.
അയൽ സംസ്ഥാനങ്ങളിൽ കാർഷികാവശിഷ്ടങ്ങൾ കത്തിക്കുന്നത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കുറഞ്ഞെന്നാണ് പുറത്തു വരുന്ന കണക്കുകൾ. അതേസമയം, വായു മലിനീകരണ തോത് ഉയരുന്നതിൽ മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്തെത്തി. ശ്വസന, ഹൃദയ സംബന്ധമായ അസുഖമുള്ളവർ ജാഗ്രത പാലിക്കണം, സർക്കാർ ഇടപെടൽ ശക്തമാക്കണമെന്നും വിദഗ്ധർ ആവശ്യപ്പെട്ടു. മറിച്ചായാൽ സ്ഥിതി ഗുരുതരമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.
'ശ്വാസം മുട്ടി' രാജ്യ തലസ്ഥാനം!, വായു മലിനീകരണം രൂക്ഷമായി തുടരുന്നു, കടുത്ത നിയന്ത്രണങ്ങള്‍ അറിയാം
വരും ദിവസങ്ങളിലും വളരെ മോശം അവസ്ഥയിൽ വായുമലിനീകരണ തോത് തുടരുമെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മുന്നറിയിപ്പ്. പിന്നാലെ മലിനീകരണം കുറയ്ക്കുന്നതിനായുള്ള നടപടികൾ ഇതിനു പിന്നാലെ സംസ്ഥാന സർക്കാർ നടപ്പാക്കി തുടങ്ങി. നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നയിടങ്ങളിൽ എഞ്ചിനീയർമാർ നിരന്തരം പരിശോധന നടത്തി മലിനീകരണം കുറയ്ക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നും നഗരത്തിൽ സ്വകാര്യ വാഹനങ്ങൾ ഇറക്കുന്നത് കുറയ്ക്കണമെന്നും സർക്കാർ അഭ്യർത്ഥിച്ചു, സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗ് ഫീസും കൂട്ടി. ഇലക്ട്രിക് - സിഎൻജി വാഹനങ്ങൾ കൂടുതലായി ഉപയോഗിക്കാനും മെട്രോ സർവീസുകളെ ആശ്രിയിക്കാനും നിർദേശമുണ്ട്. ഹോട്ടലുകളിലടക്കം വിറകും കൽക്കരിയും ഉപയോഗിച്ചുള്ള അടുപ്പുകൾ ഉപയോഗിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
https://www.youtube.com/watch?v=Ko18SgceYX8