വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 397 ആണ്. 400 കടന്നാൽ അതീവ ​ഗുരുതരാവസ്ഥയാണ്. 

ദില്ലി: ദില്ലിയിലെ സ്കൂളുകളും(schools) കോളേജുകളും (colleges)ഒരറിയിപ്പ് ഉണ്ടാകും വരെ തുറക്കരുതെന്ന് എയർ ക്വാളിറ്റി മാനേജ്മെൻറ് കമ്മീഷൻ. വായു മലിനീകരണം(air pollution) ഉയർന്നതിനെത്തുടർന്നാണ് നടപടി. സ്വകാര്യ സ്ഥാപനങ്ങൾ 50% വർക്ക് ഫ്രം ഹോം നടപ്പാക്കണം. ട്രക്കുകൾക്കും, പത്ത് വർഷത്തിലധികം പഴക്കമുള്ള വാഹനങ്ങൾക്കും ദില്ലി നഗരത്തിൽ ഓടാൻ അനുമതിയില്ല. നിർമ്മാണ പ്രവൃത്തികൾക്ക് ഈ മാസം 21 വരെ വിലക്ക് ഏർപ്പെടുത്തി.സർക്കാർ നടത്തുന്ന അടിയന്തര പ്രാധാന്യമുള്ള നിർമ്മാണ പ്രവൃത്തികൾക്ക് മാത്രം അനുമതി നൽകിയിട്ടുണ്ട്. ഹരിയാന, രാജസ്ഥാൻ ,ഉത്തർപ്രദേശ് സർക്കാരുകളും നിർദ്ദേശം പാലിക്കണമെന്നും എയർ ക്വാളിറ്റി മാനേജ്മെൻറ് കമ്മീഷൻ അറിയിച്ചു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

വായുനിലവാര സൂചിക 50 ൽ താഴെ വേണ്ടിടത്ത് ദില്ലിയിൽ ഇപ്പോൾ 397 ആണ്. 400 കടന്നാൽ അതീവ ​ഗുരുതരാവസ്ഥയാണ്. യഥാര്‍ത്ഥത്തിൽ വിഷപ്പുകയാണ് ദില്ലിയുടെ അന്തരീക്ഷത്തിൽ ഇപ്പോൾ എന്ന് വ്യക്തം.