ബുദ്ഗാം: കശ്മീരില്‍ വ്യോമസേന ഹെലികോപ്ടര്‍ തകര്‍ന്നുവീണു. സാങ്കേതിക തകരാറിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ തകര്‍ന്നത്. ബുദ്ഗാമിലാണ് ഹെലികോപ്ടര്‍ തകർന്ന് വീണത്. രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് അപകടം. പൈലറ്റും സഹ പൈലറ്റുമാണ് മരിച്ചത്. വ്യോമസേനയുടെ സാങ്കേതിക വിദഗ്ധര്‍ സംഭവ സ്ഥലത്ത് എത്തിയിട്ടുണ്ട്. ബുദ്ഗാമില്‍നിന്ന് ഏഴ് കിലോമീറ്റര്‍ അകലെ ഗാരന്ദ് കലാന്‍ ഗ്രാമത്തിലാണ്  ഹെലികോപ്ടര്‍  തകര്‍ന്ന് വീണത്.