Asianet News MalayalamAsianet News Malayalam

ദേശസുരക്ഷയുടെ കാര്യത്തിൽ ബിജെപി പരാജയമെന്ന് അഖിലേഷ് യാദവ്

നക്സൽ ആക്രമണങ്ങളിലും അതിർത്തിയിലും സൈനികർ കൊല്ലപ്പെടുമ്പോഴും ബിജെപി അവരെ പുകഴ്ത്തുകയാണ്. സൈനികർ ദിവസവും കൊല്ലപ്പെടുന്നത് എന്ത് ദേശ സുരക്ഷയെന്നും അഖിലേഷ് യാദവ് 

akhilesh yadav against bjp in increasing number of naxal attack and violence in loc
Author
New Delhi, First Published May 2, 2019, 11:37 AM IST

ദില്ലി: ദേശസുരക്ഷയുടെ കാര്യത്തിൽ ബിജെപി പരാജയമെന്ന് അഖിലേഷ് യാദവ്. നക്സൽ ആക്രമണങ്ങളിലും അതിർത്തിയിലും സൈനികർ കൊല്ലപ്പെടുമ്പോഴും ബിജെപി അവരെ പുകഴ്ത്തുകയാണ്. സൈനികർ ദിവസവും കൊല്ലപ്പെടുന്നത് എന്ത് ദേശ സുരക്ഷയെന്നും അഖിലേഷ് യാദവ് ചോദിച്ചു. 

ഛത്തിസ്ഗഢിലെ സുക്മ ജില്ലയില്‍ മാവോയിസ്റ്റുകള്‍ രണ്ട് നാട്ടുകാരെ കൊലപ്പെടുത്തിയതിന് പിന്നാലെയാണ് പ്രതികരണം. കിസ്താരം എന്ന ഗ്രാമത്തിലെത്തിയ ഒരു സംഘം ഗ്രാമീണര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു.  ഇന്നലെ  മഹാരാഷ്ട്രയിലെ ഗച്ചിറോളിയില്‍ മാവോയിസ്റ്റുകള്‍ 15 പൊലീസ് കമാന്‍ഡോകളെ കൊലപ്പെടുത്തിയിരുന്നു.

Follow Us:
Download App:
  • android
  • ios