കോൺഗ്രസിന് വോട്ടു ചെയ്യരുതെന്ന് മധ്യപ്രദേശിൽ പാർട്ടി അണികളോട് അഖിലേഷിന്‍റെ  നിർദ്ദേശം

ദില്ലി: ഇന്ത്യ സഖ്യത്തിലെ ഭിന്നത കൂടുതൽ വ്യക്തമാക്കി കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്. കോൺഗ്രസിന് വോട്ടു ചെയ്യരുതെന്ന് മധ്യപ്രദേശിൽ പാർട്ടി അണികളോട് അഖിലേഷ് നിർദ്ദേശിച്ചു. ജാതി സെൻസസ് കോൺഗ്രസിൻറെ വോട്ടു കിട്ടാനുള്ള കുതന്ത്രം മാത്രമെന്നും അഖിലേഷ് പറഞ്ഞു. മധ്യപ്രദേശിൽ സമാജ് വാദി പാർട്ടിക്ക് സീറ്റു നല്കാൻ കോൺഗ്രസ് തയ്യാറാകാത്തതാണ് അഖിലേഷ് യാദവിനെ ചൊടിപ്പിച്ചത്. 

ഇന്ത്യ സഖ്യത്തിലെ സഹകരണത്തില്‍ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു. കോണ്‍ഗ്രസിന്‍റെ ശ്രദ്ധ തെരഞ്ഞെടുപ്പില്‍ മാത്രമാണെന്നും, ഇന്ത്യ സഖ്യം സ്തംഭിച്ച നിലയിലായെന്നും നിതീഷ് കുമാര്‍ കുറ്റപ്പെടുത്തി. നിയമസഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനങ്ങളിലെ സഖ്യ സാധ്യതകള്‍ പാളിയ പശ്ചാത്തലത്തിലാണ് നിതീഷിന്‍റെ വിമര്‍ശനം. നിതിഷിന്‍റെ വിമര്‍ശനത്തോട് കോണ്‍ഗ്രസ് പ്രതികരിച്ചിട്ടില്ല. അതേ സമയം സഖ്യം പൊളിയുമെന്ന് നേരത്തെ തന്നെ ബിജെപി പ്രവചിച്ചിരുന്നുവെന്നും, സ്വാര്‍ത്ഥ താല്‍പര്യങ്ങളുള്ളവരാണ് സഖ്യത്തിലെ കക്ഷികളെന്നും അമിത് ഷാ പരിഹസിച്ചു. 

ഏഷ്യാനെററ് ന്യൂസ് ലൈവ് കാണാം