നാളെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് അമിക്കസ് ക്യൂറി
ദില്ലി: ഐഎസ്എൽ പ്രതിസന്ധിയിൽ നിലപാട് മാറ്റി അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ. നാളെ സുപ്രീംകോടതിയെ സമീപിക്കില്ലെന്നും ഐഎസ്എല്‍ ക്ലബ്ബുകളെ നിലപാട് അറിയിച്ചിട്ടുണ്ടെന്നും എഐഎഫ്എഫ് വ്യക്തമാക്കി. അഖിലേന്ത്യ ഫുട്ബോൾ ഫെഡറേഷൻ ഭരണഘടന കേസിൽ ഉത്തരവ് വേഗത്തിലാക്കണമെന്ന് അഭ്യർത്ഥിക്കുമെന്ന് നേരത്തെ കബ്ബുകൾക്ക് ഉറപ്പ് നൽകിയിരുന്നു. കേസിൽ തീരുമാനം ആകാതെ ഐഎസ്എല്‍ കരാർ സാധ്യമാകില്ല.
അതേസമയം, കേസിൽ നാളെ സുപ്രീം കോടതിയെ സമീപിക്കാമെന്ന് അമിക്കസ് ക്യൂറി അറിയിച്ചു. ഗോപാൽ ശങ്കരനാരായണൻ ക്ലബ്ബുകൾക്ക് ഉറപ്പ് നൽകി. ഇന്ത്യൻ ഫുട്ബോളിലെ പ്രതിസന്ധി രാവിലെ പത്തരയോടെ കോടതിയുടെ ശ്രദ്ധയിൽപെടുത്താമെന്നാണ് ഉറപ്പ് നൽകിയിരിക്കുന്നത്. എഐഎഫ്എഫ് മലക്കംമറിഞ്ഞതിന് പിന്നാലെയാണ് പ്രതീക്ഷ നൽകിക്കൊണ്ടുള്ള പുതിയ നീക്കം.
