സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും  സന്ദർശകർക്ക് അനുമതിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ അറിയിച്ചു

ദില്ലി: ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കീഴിലുള്ള സ്മാരകങ്ങൾ തിങ്കളാഴ്ച്ച സന്ദർശകർക്കായി തുറക്കും. താജ്മഹൽ, ചെങ്കോട്ട, കുത്തുബ് മിനാർ ഉൾപ്പടെ രാജ്യത്തെ മൂവായിരത്തോളം സ്മാരകങ്ങളാണ് തുറക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ആർക്കിയോളജിക്കൽ സർവേയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു കേന്ദ്ര സാംസ്കാരിക ടൂറിസം മന്ത്രാലയത്തിന്റെ തീരുമാനം. സുരക്ഷാ മുൻകരുതലുകളോടെയും നിയന്ത്രണങ്ങളോടെയുമായിരിക്കും സന്ദർശകർക്ക് അനുമതിയെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേൽ അറിയിച്ചു.

മാസ്‌ക് അടക്കമുള്ള സുരക്ഷമാനദണ്ഡങ്ങൾ വിനോദ സഞ്ചാരികൾ പാലിക്കണമെന്നും മന്ത്രി പറഞ്ഞു. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതിനെ തുടർന്നായിരുന്നു സ്മാരകങ്ങൾ അടച്ചിട്ടത്.