Asianet News MalayalamAsianet News Malayalam

'ഖാർഗെജിയോട് പ്രത്യയശാസ്ത്ര വ്യത്യാസമില്ല ,പരസ്പരമെന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്'ശശി തരൂര്‍

പ്രസി‍ഡന്‍റായാല്‍ മാറ്റം കൊണ്ടുവരുമെന്ന് തരൂരും,പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്ന ഖാര്‍ഗെയുടെ മറുപടിയും ഏറെ ശ്രദ്ധേയമായ സാഹചര്യത്തിലാണ്   വിശദീകരണം

all of us in Indian National Congress wish to take on the BJP rather than each other-tharoor
Author
First Published Oct 3, 2022, 10:47 AM IST

ഹൈദരാബാദ് :കോണ്‍ഗ്രസ് പ്രസിഡണ്ട് തെരഞ്ഞെടുപ്പിനുള്ള പ്രചരണം ഊര്‍ജ്ജിതമാക്കി ശശി തരൂര്‍.പ്രസി‍ഡന്‍റായാല്‍ മാറ്റം കൊണ്ടുവരുമെന്ന് തരൂരും,പാർട്ട് ടൈം രാഷ്ട്രീയക്കാരനല്ല താനെന്ന ഖാര്‍ഗെയുടെ മറുപടിയും ഏറെ ശ്രദ്ധേയമായ സാഹചര്യത്തില്‍   വിശദീകരണവുമായി തരൂര്‍ ഇന്ന് രംഗത്തെത്തി.മല്ലികാർജുൻ ഖാർഗെജിയോട് ഞാൻ യോജിക്കുന്നുവെന്ന് വ്യക്തമാക്കട്ടെ, ഇന്ത്യൻ നാഷണൽ കോൺഗ്രസിലെ നാമെല്ലാവരും പരസ്പരം എന്നതിലുപരി ബിജെപിയെ നേരിടാനാണ് ആഗ്രഹിക്കുന്നത്. ഞങ്ങൾക്കിടയിൽ പ്രത്യയശാസ്ത്രപരമായ വ്യത്യാസമില്ല. ഒക്‌ടോബർ 17-ലെ തിരഞ്ഞെടുപ്പിൽ ഞങ്ങളുടെ വോട്ടിംഗ് സഹപ്രവർത്തകർക്കുള്ള തിരഞ്ഞെടുപ്പ് അത് എങ്ങനെ ഏറ്റവും ഫലപ്രദമായി ചെയ്യാമെന്നതിലാണ്. ശശി തരൂര്‍ ഫേസ് ബുക്കില്‍ കുറിച്ചു

 

'ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ പരിഹസിക്കും, യുദ്ധംചെയ്യും, ഒടുവിൽ വിജയം നിങ്ങളുടേതാകും'

 

കോണ്‍ഗ്രസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശശി തരൂര്‍ പ്രചരണത്തിന്‍റെ ഭാഗമായി ഗുജറാത്തിലെ വാർധയിൽ സേവഗ്രാമത്തിൽ കഴിഞ്ഞ ദിവസം സന്ദര്‍ശനം നടത്തി. ഗാന്ധി ജയന്തി ദിനത്തില്‍ ഗുജറാത്തിലെത്തിയ തരൂര്‍ വിജയ പ്രതീക്ഷയുമായി ട്വീറ്റ് ചെയ്തു. ആദ്യം അവർ നിങ്ങളെ അവഗണിക്കും, പിന്നെ നിങ്ങളെ പരിഹസിക്കും. പിന്നീട് നിങ്ങളുമായി യുദ്ധം ചെയ്യും. ഒടുവിൽ വിജയം നിങ്ങളുടേതാകുമെന്ന മഹാത്മാഗാന്ധിയുടെ വാചകമാണ് തരൂർ ട്വീറ്റ് ചെയ്തത്.

സൗഹൃദ മത്സരമെന്ന് അവകാശപ്പെടുമ്പോഴും കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ പരസ്പരം ഒളിയമ്പെയ്ത് ഖാർഗെയും തരൂരും. ഖാ‍‍ർഗെയാണെങ്കില്‍ പാർട്ടിയില്‍ ഒരു മാറ്റവും ഉണ്ടാകില്ലെന്നും  നിലവിലെ രീതി തുടരുകയേ  ഉള്ളുവെന്ന സന്ദേശം നല്‍കി വോട്ടർമാരെ സ്വാധീനിക്കാനാണ് തരൂരിന്‍റെ ശ്രമം. എന്നാല്‍ ഇതിനോട് കൂടിയാലോചനകള്‍ നടത്തി തീരുമാനങ്ങള്‍ നടപ്പാക്കുന്നതാണ് തന്‍റെ രീതിയെന്ന് പറഞ്ഞാണ് ഖാർഗെ മറുപടി നല്‍കിയത്.നോമിനിയെന്ന പ്രചരണം നിലനില്‍ക്കെ എല്ലാവരുടെയും പിന്തുണയിലാണ് മത്സരിക്കുന്നതെന്ന് പറഞ്ഞെങ്കിലും ഒപ്പം ഗാന്ധി കുടുംബം പറയുന്ന നല്ല കാര്യങ്ങള്‍ നടപ്പാക്കുമെന്നും  ഖാർഗെ പറഞ്ഞു .അതേസമം അധ്യക്ഷ സ്ഥാനത്തേക്ക് മത്സരം ഒഴിവാക്കുന്നാതാണ് നല്ലതെന്ന് താ‍ൻ തരൂരിനോട് അഭിപ്രായപ്പെട്ടതായി ഖാർഗെ വെളിപ്പെടുത്തി

വീറും വാശിയും ചോരാതെ കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: ശശി തരൂർ ഹൈദരാബാദിൽ

 

 

Follow Us:
Download App:
  • android
  • ios