Asianet News MalayalamAsianet News Malayalam

കൊവിഡ് 19: ഉത്തര്‍പ്രദേശിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി

  • കൊവിഡ് 19 പടരുന്നതിന് തടയുന്നതിനായി ഉത്തര്‍പ്രദേശിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്. 
  • മാര്‍ച്ച് 22 വരെയാണ് അവധി.
all schools and colleges in Uttar Pradesh will close over covid 19
Author
Uttar Pradesh West, First Published Mar 13, 2020, 4:02 PM IST

ലഖ്നൗ: കൊവിഡ് 19 വ്യാപനം പ്രതിരോധിക്കുന്നതിന്‍റെ ഭാഗമായി ഉത്തര്‍പ്രദേശിലെ എല്ലാ സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അവധി പ്രഖ്യാപിച്ചു. മാര്‍ച്ച് 22 വരെയാണ് അവധി. യുപിയില്‍ കൊവിഡ് 19 ബാധിച്ചവരുടെ എണ്ണം 11 ആയതോടെ മുന്‍കരുതലായാണ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ അടച്ചിടുന്നത്.

ഉത്തര്‍പ്രദേശിലെ സ്കൂളുകള്‍, കോളേജുകള്‍, വൊക്കേഷണല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവ മാര്‍ച്ച് 22 വരെ അടച്ചിടുമെന്നും മാര്‍ച്ച് 22ന് അപ്പോഴത്തെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം അവധി നീട്ടണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.  

ഉത്തര്‍പ്രദേശില്‍ സാഹചര്യങ്ങള്‍ നിയന്ത്രിതമാണ്. ജനങ്ങള്‍ ഭയപ്പെടേണ്ട സാഹചര്യമില്ല. പ്രാദേശികമായി സ്കൂളുകളില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ബോധവല്‍ക്കരണ പരിപാടികളുമായി എത്തുമെന്നും യോഗി കൂട്ടിച്ചേര്‍ത്തു. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

കൊവിഡ് 19 : കരുതലോടെ കേരളം ; ചിത്രങ്ങള്‍ കാണാം

Follow Us:
Download App:
  • android
  • ios