Asianet News MalayalamAsianet News Malayalam

യുവാക്കൾക്ക് ഇടമില്ലാത്ത പാർട്ടിയായി കോൺ​ഗ്രസ് മാറിയെന്ന് അൽഫോൺസ് കണ്ണന്താനം

രാജസ്ഥാനിലെ മുതി‍ർന്ന നേതാവ് ഓം മാഥു‍ർ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് വന്നാൽ സ്വാ​ഗതം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. കോൺ​ഗ്രസിന് എന്തായാലും സച്ചിൻ പൈലറ്റിനെ വേണ്ട, അദ്ദേഹത്തെ ആരും കേൾക്കാനില്ല.

Alphonse kanandhanam on rajasthan congress crisis
Author
Jaipur, First Published Jul 14, 2020, 3:43 PM IST

ദില്ലി: യുവാക്കൾക്ക് ഇടമില്ലാത്ത പാ‍ർട്ടിയായി കോൺ​ഗ്രസ് മാറിയെന്ന് ബിജെപി നേതാവ് അൽഫോൺസ് കണ്ണന്താനം. പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല രാജസ്ഥാൻ കോൺ​ഗ്രസിലെ പ്രതിസന്ധി. ഏത്രയോ മാസങ്ങളായി ഇതേക്കുറിച്ച് സച്ചിൻ പൈലറ്റ് പാ‍ർട്ടി നേതൃത്വത്തെ പരാതികൾ അറിയിക്കുന്നു. എന്നാൽ അയാളെ കേൾക്കാൻ ആരുമില്ലാതെ പോയെന്നും അൽഫോൺസ് കണ്ണന്താനം പറഞ്ഞു. 

അൽഫോൺസ് കണ്ണന്താനത്തിൻ്റെ വാക്കുകൾ..

ഇതൊക്കെ കോൺ​ഗ്രസിൻ്റെ അഭ്യന്തരപ്രശ്നമാണ്. ഇതിൽ ബിജെപിക്ക് പ്രത്യേകിച്ചൊന്നും പറയാനില്ല. എന്നാൽ മധ്യപ്രദേശിലായാലും രാജസ്ഥാനിലായാലും നാം കാണുന്ന കാഴ്ച ഈ പാ‍ർട്ടിയിൽ യുവാക്കൾക്ക് സ്ഥാനമില്ലെന്നാണ്. ഇതൊരു ഫാമിലി പാ‍ർട്ടിയാണ്. അവരുടെ കുടുംബത്തിന് താത്പര്യമുള്ളവരെ അകത്താക്കും അല്ലാത്തവരെ പുറത്താക്കും. 

പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല രാജസ്ഥാനിലെ രാഷ്ട്രീയ പ്രതിസന്ധി എന്നാണ് പുറത്തു വരുന്ന വാ‍ർത്തകളിൽ നിന്നും വ്യക്തമാകുന്നത്. അദ്ദേഹം പലവട്ടം പരാതിയുമായി കോൺ​ഗ്രസ് ദേശീയ നേതൃത്വത്തെ സമീപിച്ചുവെന്നാണ് അറിയുന്നത്. ഏന്നാൽ അദ്ദേഹത്തെ കേൾക്കാൻ ആരും തയ്യാറായില്ല. 

രാജസ്ഥാനിലെ മുതി‍ർന്ന നേതാവ് ഓം മാഥു‍ർ സച്ചിൻ പൈലറ്റ് ബിജെപിയിലേക്ക് വന്നാൽ സ്വാ​ഗതം ചെയ്യുമെന്ന് പറഞ്ഞിട്ടുണ്ട്. കോൺ​ഗ്രസിന് എന്തായാലും സച്ചിൻ പൈലറ്റിനെ വേണ്ട, അദ്ദേഹത്തെ ആരും കേൾക്കാനില്ല. എന്തായാലും ഇക്കാര്യത്തിൽ ബിജെപി ദേശീയനേതൃത്വം അന്തിമ തീരുമാനമെടുക്കും. 
 

Follow Us:
Download App:
  • android
  • ios