അമരാവതി: ആന്ധ്ര പ്രദേശിന്‍റെ തലസ്ഥാനമായി അമരാവതിയെ ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയത്തിന്റെ പുതിയ ഭൂപടം. നേരത്തേ പ്രസിദ്ധീകരിച്ച ഭൂപടത്തില്‍ നിന്നും അമരാവതിയെ ഒഴിവാക്കിയത് വിവാദമായിരുന്നു. മുഖ്യമന്ത്രി ജഗ്‍മോഹന്‍ റെഡ്ഡിയുടെ താല്‍പര്യപ്രകാരമാണ് നടപടിയെന്നും തലസ്ഥാനം മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും ആരോപിച്ച് ടിഡിപി രംഗത്തെത്തിയിരുന്നു. 

ആരോപണങ്ങള്‍ നിഷേധിച്ച് വൈഎസ് ആര്‍ കോണ്‍ഗ്രസും രംഗത്തെത്തി. ഇതിന് പിന്നാലെയാണ് ആന്ധ്ര പ്രദേശിന്‍റെ തലസ്ഥാനമായി അമരാവതിയെ ഉൾപ്പെടുത്തി ആഭ്യന്തര മന്ത്രാലയം പുതിയ ഭൂപടം പ്രസിദ്ധീകരിച്ചത്.